വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന്; മുന്‍ എം.എല്‍.എ ശബരിനാഥനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എം.എല്‍.എ ശബരിനാഥനെ ചോദ്യം ചെയ്യും.
നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണര്‍ നോട്ടിസ് നല്കി. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു.
പ്രതിഷേധം സംബന്ധിച്ച വാട്സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടിസ്.
പ്രതിഷേധത്തിന് ശബരിനാഥന് നിര്‍ദേശം നല്‍കിയെന്ന രീതിയിലുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിഷേധിച്ചവര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തി. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."