HOME
DETAILS
MAL
യു.എ.ഇ പ്രസിഡന്റ് ഫ്രാന്‍സില്‍
backup
July 18 2022 | 14:07 PM
ദുബൈ: യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തി. മ്യൂസിയം സ്ക്വയറില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ക്ക് ഫ്രഞ്ച് മന്ത്രി സെബാസ്റ്റ്യന്‍ ലെ കോണര്‍ നേതൃത്വം നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി എലിസി പാലസില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിലെ നെപ്പോളിയന് ബോണപാര്‍ട്ടിന്റെ സ്മാരകവും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."