299 രൂപക്ക് പ്രതിമാസം 3000 ജിബി ഡാറ്റ; വിസ്മയിപ്പിക്കുന്ന പ്ലാനുകളുമായി കെ-ഫോൺ; താരിഫ് അറിയാം
299 രൂപക്ക് പ്രതിമാസം 3000 ജിബി ഡാറ്റ; വിസ്മയിപ്പിക്കുന്ന പ്ലാനുകളുമായി കെ-ഫോൺ; താരിഫ് അറിയാം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ കെ-ഫോൺ ഇനി എല്ലാവർക്കും ലഭിക്കും. സംസ്ഥാനത്തെ 75 ലക്ഷം കുടുംബങ്ങൾക്കും കെ-ഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കനാണ് സർക്കാർ നീക്കം. ഇതിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് പണം നൽകിയാകും സേവനം ലഭ്യമാക്കുക. എന്നാൽ മറ്റു സേവനദാതാക്കളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് കെ-ഫോൺ സേവനം നൽകുക.
പ്രതിമാസം 299 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. 299 രൂപക്ക് പ്രതിമാസം 3000 ജിബി ഡാറ്റയാണ് ഈ പാക്കേജിലുള്ളത്. സെക്കൻഡിൽ 20 എം.ബി അടിസ്ഥാന വേഗം ലഭിക്കും.
കെ-ഫോൺ പ്ലാനുകൾ (ഒരു മാസത്തേക്ക്)
- 299 രൂപക്ക് 3000 ജിബി ഡാറ്റ - സ്പീഡ് 20 എംബി
- 349 രൂപക്ക് 3000 ജിബി ഡാറ്റ - സ്പീഡ് 30 എംബി
- 399 രൂപക്ക് 4000 ജിബി ഡാറ്റ - സ്പീഡ് 40 എംബി
- 449 രൂപക്ക് 5000 ജിബി ഡാറ്റ - സ്പീഡ് 50 എംബി
- 499 രൂപക്ക് 5000 ജിബി ഡാറ്റ - സ്പീഡ് 75 എംബി
- 599 രൂപക്ക് 5000 ജിബി ഡാറ്റ - സ്പീഡ് 100 എംബി
- 799 രൂപക്ക് 5000 ജിബി ഡാറ്റ - സ്പീഡ് 150 എംബി
- 999 രൂപക്ക് 5000 ജിബി ഡാറ്റ - സ്പീഡ് 200 എംബി
https://kfon.in/ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. ‘എന്റെ കെ ഫോൺ’ എന്ന മൊബൈൽ ആപ് വഴിയും ഇന്റർനെറ്റ് കണക്ഷനായി അപേക്ഷിക്കാം. ഓഗസ്റ്റ് അവസാനത്തോടെ താരിഫ് അടിസ്ഥാനത്തിലുള്ള കണക്ഷൻ നൽകി തുടങ്ങുമെന്നാണ് വിവരം.
നിലവിൽ സംസ്ഥാനത്ത് മുഴുവൻ കെ-ഫോൺ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 14,000 വീടുകളിലും 30,000ത്തില്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെ-ഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കാനാവശ്യമായ അടിസ്ഥാന സൗകര്യം കെ-ഫോണ്‍ ഒരുക്കിയിട്ടുണ്ട്. മറ്റു ജോലികൾ നടന്നുവരികയാണ്. ഏറെ വൈകാതെ സംസ്ഥാനം മുഴുവൻ കെ-ഫോൺ ഇന്റർനെറ്റ് വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."