HOME
DETAILS

മലബാറിലേത് ഭരണകൂട വിവേചനത്തിൻ്റെ ദുരിതങ്ങൾ

  
backup
June 06 2023 | 05:06 AM

the-woes-of-state-discrimination-in-malabar

അബ്ദുൾ ലത്തീഫ് മാറഞ്ചേരി
മലബാറിനോട് കേരളത്തിലെ വിവിധ സർക്കാരുകളുടെ സമീപനങ്ങൾ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രശ്‌നപരിഹാരം മാത്രം സാധ്യമായിട്ടില്ല. വിദ്യാഭ്യാസ വിഷയങ്ങളിൽ മാത്രമല്ല, സകല വികസന മേഖലകളിലും ഈ ചിറ്റമ്മനയം പ്രകടമാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലങ്ങൾ ഓരോ വർഷവും പുറത്തുവരുമ്പോൾ ഈ വിഷയത്തിലുള്ള ചർച്ച ചൂടുപിടിക്കും. പിന്നീടത് പൊതു ഇടങ്ങളിൽനിന്ന് തണുത്തുറഞ്ഞ് ഇല്ലാതാവും. ആരോഗ്യം അടക്കമുള്ള മറ്റ് മേഖലകളിലും ഇതുതന്നെ അവസ്ഥ. ഏതെങ്കിലും മതസമൂഹങ്ങളിലേക്ക് ചുരുക്കിക്കെട്ടാതെ സത്യസന്ധമായി ഈ വിഷയത്തെ സമീപിക്കാൻ കേരളീയ പൊതുസമൂഹം ഇനിയും തയാറായിട്ടില്ല.


പിന്നോക്കാവസ്ഥയുടെ
കാരണങ്ങൾ


ഇന്നത്തെ കേരളത്തിലെ കണ്ണൂർ, കോഴികോട്, മലപ്പുറം, പാലക്കാട് ജില്ലകളും തൃശൂർ, കാസർകോട് ജില്ലകളിലെ ചില പ്രദേശങ്ങളും മലബാർ എന്ന ഒരൊറ്റ ജില്ലയായി ബ്രിട്ടിഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡൻസിക്ക് കീഴിലായിരുന്നു. അനീതിക്കെതിരേ പോരാട്ടമില്ലാത്ത ഒരു കാലവും മലബാറിൽ ഉണ്ടായിട്ടില്ല. സ്വസ്ഥമായി ഭരിക്കാൻ അനുവദിക്കാത്ത ജനതക്ക് ഒരു ഭരണകൂടവും അതിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കില്ലന്നത് സ്വാഭാവികമാണ്. മലബാറിൽ ജനോപകാരമായ സർക്കാർ സ്ഥാപനങ്ങളും സംവിധാനങ്ങളും ബ്രിട്ടിഷ് കാലത്ത് നാമമാത്രമായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടുകയും ഐക്യകേരളം പ്രഖ്യാപിച്ചപ്പോഴും മലബാർ വികസന മേഖലകളിൽ പിന്നോക്കമായി തുടർന്നു.
ഐക്യകേരള ഭരണത്തിന്റെ നടത്തിപ്പുകാരും മലബാറിനെ ബോധപൂർവമോ അല്ലാതെയോ ക്രൂര അവഗണനയ്ക്ക് വിധേയമാക്കി. വികസന പദ്ധതികളും സംരംഭങ്ങളും കേരള ഭരണകൂടം വീതംവച്ചപ്പോൾ ജനസംഖ്യാനുപാതികമായി മലബാർ അർഹിച്ചതുപോലും തടഞ്ഞുവയ്ക്കപ്പെട്ടു. വികസനം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സർക്കാർ ഓഫിസ് സംവിധാനങ്ങളെല്ലാം കേരളപ്പിറവി മുതൽ നിയന്ത്രിച്ചിരുന്നത് തിരു-കൊച്ചിയിൽ നിന്നുള്ളവരായിരുന്നു. ഐക്യ കേരളം യാഥാർഥ്യമാകുന്നതിന്റെ ഭാഗമായി ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയും തിരുവിതാംകൂറും കൊച്ചിയുമാണ് വീതിച്ചെടുത്തത്. മലബാറിന് അധികാര കേന്ദ്രമോ ഉന്നത ഉദ്യോഗസ്ഥ സംവിധാനമോ ഈ വീതംവയ്പ്പിൽ ലഭിച്ചില്ല.


കേരളപ്പിറവി മുതൽ മലബാർ നേരിടുന്ന ഈ അവഗണനയുടെ ആഴമറിയാൻ കഴിഞ്ഞ 65 വർഷത്തിനുള്ളിൽ കേരള സർക്കാർ നടപ്പാക്കിയ മുഴുവർ ജനസേവന സംവിധാനങ്ങളുടെയും സർക്കാർ സംരംഭങ്ങളുടെയും വികസന പദ്ധതികളുടെയും കണക്കെടുത്താൽ മതിയാകും. കേരളത്തിന്റെ 42 ശതമാനം ജനങ്ങൾ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകൾക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ലെന്നത് ആ കണക്കുകൾ വിളിച്ച് പറയും. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ താലൂക്കുകൾ, പഞ്ചായത്തുകൾ, വില്ലേജുകൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, റെയിൽവേ, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്കെടുത്താലും ഈ വിവേചനം വ്യക്തമാവും.


വിദ്യാഭ്യാസ മേഖലയിലെ
വിവേചനങ്ങൾ


65 വർഷമായി തുടരുന്ന മലബാർ അവഗണനയോടുള്ള വർത്തമാനം തിരിച്ചറിഞ്ഞ് വേണം ഇന്ന് മലപ്പുറം മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകൾ അഭിമുഖീകരിക്കുന്ന ഹയർ സെക്കൻഡറി മുതൽ ഹയർ എജുക്കേഷൻ വരെയുള്ള വിദ്യാഭ്യാസമേഖലയിലെ വിവേചനങ്ങളുടെ വേരുകൾ ചികയാൻ. 1956നുശേഷം കേരള സർക്കാരുകൾ അനുവദിച്ച പ്രൈമറി സ്‌കൂളുകളുടെ എണ്ണത്തിലാരംഭിക്കുന്നു മലബാർ വിദ്യാഭ്യാസ വിവേചനത്തിന്റെ ചരിത്രം. 1965 മുതൽ 2021 വരെ എൽ.പി, യു.പി വിഭാഗങ്ങളിലായി 660 പ്രൈമറി സ്‌കൂളുകൾ തിരു-കൊച്ചി മേഖലയിൽ അനുവദിച്ചപ്പോൾ മലബാർ മേഖലയിൽ ഇത് 554 ആണ്. 1961ൽ തിരു-കൊച്ചിയിൽ 650 ഹൈസ്‌കൂളുകളാണ് ഉണ്ടായിരുന്നത്. 2021ൽ ഇത് 1909 ആണ്. ഇതിനിടയ്ക്ക് 1259 ഹൈസ്‌കൂളുകൾ പുതുതായി തിരു-കൊച്ചി ജില്ലകളിൽ അനുവദിച്ചു. എന്നാൽ മലബാറിൽ 978 സ്‌കൂളുകൾ മാത്രം! ഗവ./എയ്ഡഡ് ഹൈസ്‌കൂളുകളുടെ എണ്ണം തിരു-കൊച്ചിയിൽ 1709 ആകുമ്പോൾ മലബാറിൽ അത് 953 മാത്രമാണ്. ടെക്‌നിക്കൽ ഹൈസ്‌കൂളുകളെടുത്താൽ രണ്ട് ജില്ലകളിൽ മാത്രമാണ് മലബാറിലുള്ളത്. തിരു-കൊച്ചിയിൽ അത് ഏഴ് ജില്ലകളിലാണ്.


ഹയർ സെക്കൻഡറി മേഖല എടുത്താൽ രണ്ട് പതിറ്റാണ്ടായി രൂക്ഷമായ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്നു. പ്രീ ഡിഗ്രി നിർത്തലാക്കി സ്‌കൂളുകളിൽ പ്ലസ്ടു ആരംഭിച്ച രണ്ടായിരത്തിൽ തുടങ്ങിയതാണ് ഈ പ്രതിസന്ധി. നായനാർ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന 2000-2001 കാലത്ത് ആദ്യമായി ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചപ്പോൾ പുലർത്തിയ വിവേചനത്തിന്റെ പ്രത്യാഘാതമാണ് മലബാർ ഇപ്പോഴും അനുഭവികുന്നത്. മലബാറിൽ 70 ശതമാനം മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്കുപോലും സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നു. ഓരോ വർഷവും അര ലക്ഷത്തിലധികം വിദ്യാർഥികൾ പൊതുമേഖലയിൽ ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടായി. വി.എച്ച്.സി, ഐ.ടി.ഐ, പോളിടെക്‌നിക്ക് പഠന സൗകര്യങ്ങളിലും മലബാർ അവഗണിക്കപ്പെട്ടു. മിക്ക വർഷങ്ങളിലും പഠിക്കാൻ കുട്ടികളില്ലാതെ തെക്കൻ ജില്ലകളിലെ ഹയർ സെക്കൻഡറികളിലെ ബാച്ചുകൾ കാലിയായി കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ പതിനായിരക്കണക്കിന് കുട്ടികൾ സീറ്റില്ലാതെ ഉഴലുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലകളിലും കടുത്ത അവഗണനയാണ് മലബാർ നേരിടുന്നത്. 2021ലെ കണക്കനുസരിച്ച് കേരളത്തിൽ സർക്കാർ എയ്ഡഡ് മേഖലയിൽ 238 ആർട്‌സ് ആൻഡ് നയൻസ് കോളജുകളാണു കേരളത്തിലുള്ളത്. ഇതിൽ 151 എണ്ണം തിരു-കൊച്ചിയിലും 87 എണ്ണം മാത്രം മലബാറിലും! ഉന്നത വിദ്യാഭ്യാസത്തിലെ മലബാർ വിവേചനം കോളജുകളുടെ എണ്ണത്തിൽ തുടങ്ങുന്നു. യു.ജി, പി.ജി സീറ്റുകളുടെ കണക്ക് എടുക്കുമ്പോൾ വിവേചന വിടവ് വീണ്ടും വർധിക്കും. പൊതുമേഖലയിൽ 90417 യു.ജി സീറ്റുകളാണ് 2021ൽ കേരളത്തിലുള്ളത്. ഇതിൽ 62032 സീറ്റുകളും തിരു-കൊച്ചി ജില്ലകളിലാണ്. മലബാറിൽ കേവലം 28385 യു.ജി സീറ്റുകളും. പി.ജി സീറ്റുകൾ ആകെ 29292 ഉള്ളപ്പോൾ 20942 എണ്ണവും തിരു-കൊച്ചിയിലും 8350 പി.ജി സീറ്റുകൾ മലബാറിലും.


മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ് എന്നിവയുടെ എണ്ണത്തിലും സീറ്റുകളിലും ഈ വിവേചനത്തിന്റെ തുടർച്ച കാണാൻ സാധിക്കും. ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ വിജയിക്കുന്ന മലപ്പുറം ജില്ലയിലും പിന്നോക്ക ജില്ലയായ കാസർകോഡും ഒരൊറ്റ സർക്കാർ എൻജിനീയർ കോളജുകൾ പോലുമില്ല. മറ്റ് പ്രൊഫഷനൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകളുടെയും സ്ഥിതി ഭിന്നമല്ല.മലപ്പുറം, വയനാട്, കാസർകോഡ് ജില്ലകളിൽ സർക്കാരിന് കീഴിൽ ബി.എഡ് കോളജുകളില്ല. സംസ്ഥാനത്തെ 21 ബി.എഡ് കോളജുകളിൽ 15ഉം തിരുകൊച്ചി ജില്ലകളിലാണ്. ടീച്ചേഴ്‌സ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഇപ്പോൾ ഡിഎഡ്) 91എണ്ണത്തിൽ 63 എണ്ണവും തിരു-കൊച്ചിയിൽ! മലബാറിൽ 28 മാത്രം! 4911 ഡി.എഡ് സീറ്റുകളിൽ 3311 എണ്ണവും മലബാറിന് പുറത്ത്. നാല് ലോ കോളജുകളിൽ കോഴിക്കോടുള്ള ഒന്ന് മാത്രമാണ് മലബാറിന് അവകാശപ്പെട്ടത്.


ഹയർ സെക്കൻഡറിയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് പോലും മലബാർ ജില്ലകളിൽ ബിരുദ പഠനത്തിന് സൗകര്യമില്ല. മലബാറിൽ നിലവിലുള്ള ബിരുദ സീറ്റുകൾ അധികവും സ്വാശ്രയ മേഖലയിലാണുള്ളത്. സീറ്റ് പ്രതിസന്ധി ഉന്നയിക്കുമ്പോഴെല്ലാം ഉയർന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട സ്വാശ്രയ കോളജുകളാണ് സർക്കാർ മലബാറിൽ അനുവദിക്കാറുള്ളത്. വേണമെങ്കിൽ മലബാറിലെ കുട്ടികൾ പണം മുടക്കി പഠിച്ചോട്ടെയെന്ന തീരുമാനത്തിന്റെ ഭാഗമാണിത്.
യൂനിവേഴ്‌സിറ്റികളുടെ കാര്യത്തിലും ഈ വിവേചനം നിലനിൽക്കുന്നു. നിലവിൽ കേരളത്തിൽ 17 യൂനിവേഴ്‌സിറ്റികളിൽ മലബാറിലുള്ളത് അഞ്ച് എണ്ണം മാത്രമാണ്. മലബാറിലെ പ്രധാന യൂനിവേഴ്‌സിറ്റിയായ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ മാത്രം 477 കോളജുകളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. യു.ജി.സി ചട്ടപ്രകാരം ഒരു യൂനിവേഴ്‌സിറ്റിക്ക് കീഴിലെ അഫലിയേറ്റഡ് കോളജുകളുടെ എണ്ണം 100 ആണ്. അങ്ങനെയെങ്കിൽ മൂന്ന് യൂനിവേഴ്‌സിറ്റിയെങ്കിലും പുതുതായി മലബാറിൽ വേണം. അധിക ബാധ്യത പേറുന്നതിന്റെ എല്ലാ സ്തംഭനാവസ്ഥയും മെല്ലെപ്പോക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മുഖമുദ്രയാണ്.


വിദ്യാഭ്യാസ ജില്ലകൾ, വിദ്യാഭ്യാസ ഉപജില്ലകൾ, താലൂക്ക്, വില്ലേജ് ഓഫിസുകൾ തുടങ്ങി എല്ലാ രംഗങ്ങളിലും ഈ വിവേചനം രൂക്ഷമാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് തുടങ്ങിയ നാല് ജില്ലകൾക്ക് നാല് കലക്ടർമാരും എല്ലാ വകുപ്പ് തലവൻമാരും ഉള്ളപ്പോൾ ഈ നാല് ജില്ലകളേക്കാൾ ജനസംഖ്യയുള്ള മലപ്പുറം ജില്ല അനുഭവിക്കുന്ന ഞെരുക്കം ചെറുതല്ല. വികസനത്തിന്റെ വിവേചനം ഇവിടെ തുടങ്ങുന്നു. മലബാറിന്റെ ഈ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ശക്തമായ പാക്കേജുകളാണ് ആവശ്യം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ഒരു അനക്‌സ് മലബാറിൽ സ്ഥാപിച്ച് ഇതിന് പരിഹാരം കാണാൻ കഴിയും. എല്ലാ തലത്തിലുള്ള വികസനത്തിനും മലബാറിന് സ്‌പെഷൽ പാക്കേജ് കൊണ്ടുവരിക മാത്രമാണ് പരിഹാരം. ഐക്യ കേരളത്തിലെ എല്ലാ പൗരന്മാരും തുല്യാവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനം ഉണ്ടാകുന്നത് സാമൂഹിക അനീതിയാണ്. ഒരു അനീതി തിരിച്ചറിഞ്ഞാൽ ഘട്ടംഘട്ടമായെങ്കിലും പൂർണമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.


വടക്കുനിന്ന് തിരുവനന്തപുരത്ത് എത്തുന്ന ഭരണാധികാരികൾ മുൻകൈ എടുത്ത് ഈ വിവേചനം അവസാനിപ്പിക്കാൻ പാക്കേജുകളുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഈ ചിറ്റമ്മ നയത്തിനെല്ലാം ഇരയായ ഒരാൾ മലബാർ കേരളത്തിന് അകത്താണോ പുറത്താണോ എന്ന് മാറിമാറി വരുന്ന സർക്കാരുകളോട് ചോദിച്ചാൽ അവരെ മതമൗലികവാദിയോ തീവ്രവാദിയോ ആക്കിയിട്ട് കാര്യമില്ല. കണക്കുകൾ കാണുക. 'കണക്ക്' തീർക്കുക.

(റിട്ട. ഗവൺമെൻ്റ് അഡീഷണൽ സെക്രട്ടറിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago