HOME
DETAILS

NIRF മാനേജ്‌മെന്റ് റാങ്കിങില്‍ IIM കോഴിക്കോട് മൂന്നാം സ്ഥാനത്ത്

  
backup
June 06 2023 | 13:06 PM

nirf-ranking-iimk-in-3rd-position-new

NIRF മാനേജ്‌മെന്റ് റാങ്കിങില്‍ IIM കോഴിക്കോട് മൂന്നാം സ്ഥാനത്ത്

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ദേശീയ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനത്തില്‍ ഇടംപിടിച്ച് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ലോട്ടുകള്‍ ഉയര്‍ന്നു.

'ഇത് വലിയ അഭിമാനത്തിന്റെയും അന്തസ്സിന്റെയും കാര്യമാണ്. ഞങ്ങളുടെ പ്രഗത്ഭരായ ഫാക്കല്‍റ്റി അംഗങ്ങള്‍, കാര്യക്ഷമമായ അഡ്മിനിസ്‌ട്രേഷന്‍, ഞങ്ങളുടെ പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, റിക്രൂട്ടര്‍മാര്‍, എക്കാലവും പിന്തുണയ്ക്കുന്ന സര്‍ക്കാരുകള്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സംഭാവനയുടെ സാക്ഷ്യമാണ് കരിയറിലെ മികച്ച റാങ്കിങെന്ന് ഐഐഎം (കെ) ഡയരക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി പറഞ്ഞു.

'IIMK കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ മാതൃകാപരമായ സഹകരണവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട്, നമുക്ക് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുന്നതിന് ക്രിയാത്മകമായും നൂതനമായും സംഭാവന ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2015 മുതലാണ് വിദ്യാഭ്യാസ മന്ത്രാലയം NIRF അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളെ റാങ്ക് ചെയ്യുകയാണ് ലക്ഷ്യം. ഇത് ഇന്ത്യയിലെ ഏറ്റവും ആധികാരികമായ രേഖയായും കണക്കാക്കപ്പെടുന്നു. അധ്യാപന രീതി, പഠന രീതി, ഉറവിടങ്ങള്‍ (TLR, 30%), ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും (RP, 30%), ബിരുദ ഫലങ്ങളും (GO, 20%), ഔട്ട്‌റീച്ചും ഇന്‍ക്ലൂസിവിറ്റിയും (OI, 10%), പെര്‍സെപ്ഷന്‍ (PR) എന്നിവ റാങ്കിംഗിനായുള്ള പാരാമീറ്ററുകളായി കണക്കാക്കും.ഗവേഷണത്തിലും പ്രൊഫഷണല്‍ പ്രാക്ടീസിലും (ആര്‍പി), പെര്‍സെപ്ഷന്‍ (പിആര്‍) എന്നിവയില്‍ ഐഐഎംകെ പോയിന്റ് നേടിയതിന്റെ ഫലമായാണ് മൂന്നാം റാങ്കിങ് കരസ്ഥമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago