നേതാക്കള്‍ തന്നെ പ്രതിപ്പട്ടികയിലും മദ്യ ലഹരിയിലും; എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം, തെറ്റുചെയ്തവരേ സംരക്ഷിക്കില്ലെന്ന് മന്ത്രി രാജീവ്
നേതാക്കള്‍ തന്നെ പ്രതിപ്പട്ടികയിലും മദ്യ ലഹരിയിലും; എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: വിദ്യാര്‍ഥികളെ നേര്‍വഴിക്കു നടത്തേണ്ട സംഘടനാ നേതാക്കള്‍ തന്നെ പ്രതിപ്പട്ടികയിലും മദ്യ ലഹരിയിലുമാകുന്നുവെന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. വിദ്യാര്‍ഥികളെ നയിക്കേണ്ടവരാണ്. പലരും കുത്തുകേസിലും ആള്‍മാറാട്ട കേസിലും പ്രതികളാണ്. ഇത്തരക്കാര്‍ സംഘടനയെ നാണം കെടുത്തുന്നു. ഈ സംഘടനയിലേക്കെങ്ങനെ പുതിയ കുട്ടികള്‍ വരുമെന്നൊക്കെയാണ് ഉയര്‍ന്ന വിമര്‍ശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ല. ഈ ആരോപണം തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗത്തിനെതിരെയാണ് ഉയര്‍ന്നത്.
നേരത്തെ ഇയാള്‍ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ നിരന്തരം ലഹരി ഉപയോഗത്തിനെതിരെ സംസാരിക്കുമ്പോഴും സംഘടനയില്‍ നിന്നുയര്‍ന്നു വന്ന സംഭവത്തിനെതിരെ നടപടിയെടുക്കാത്തതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. പാറശ്ശാല, വിതുര കമ്മറ്റികളില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
കാട്ടാക്കടയിലെ ആള്‍മാറാട്ടം ജില്ലാ നേതാക്കള്‍ക്കും പങ്കെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ഒളിവില്‍ തുടരുന്ന വിശാഖ് എസ്എഫ്‌ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആള്‍മാറാട്ട ശ്രമം. എന്നാലിത് എസ്എഫ്‌ഐക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഉയര്‍ന്നുവന്ന ആവശ്യം.
അതേ സമയം തെറ്റുചെയ്തവരേ യാതൊരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യാജരേഖ കേസിലെ പ്രതി വിദ്യ എസ്.എഫ്.ഐ ഭാരവാഹിയല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."