ചെല്‍സിക്ക് വേണ്ട താരത്തെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണം: 90 മില്യണ്‍ പൗണ്ട് വരെ മുടക്കാന്‍ തയ്യാറായി സിറ്റി
manchester city hold initial talks sign chelsea target Josko Gvardiol reports
ലീഗ് ഫുട്ബോളുകള്‍ അവസാനിച്ച് ഓഫ് സീസണിലേക്ക് കടക്കുമ്പോഴും ഫുട്ബോള്‍ ലോകത്ത് ആവേശത്തിന് ഒട്ടും വിരാമമില്ല. അടുത്ത സീസണിലേക്കുളള സ്ക്വാഡ് ഡെപ്ത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റു ക്ലബ്ബുകളില്‍ നിന്നും താരങ്ങളെ സ്വന്തമാക്കാനും, തങ്ങളുടെ മികച്ച താരങ്ങളെ നിലനിര്‍ത്താനുമുളള തത്രപാടിലാണ് മിക്ക ക്ലബ്ബുകളും.കഴിഞ്ഞ സീസണില്‍ വലിയ തോതില്‍ പണം ചെലവിട്ട് ധാരാളം താരങ്ങളെ ക്ലബ്ബിലെത്തിച്ചിട്ടും മോശം പ്രകടനം കാഴ്ചവെക്കേണ്ടി വന്ന ചെല്‍സി അടുത്ത സീസണിലേക്കും നിരവധി സൈനിങ്ങുകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ചെല്‍സി തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കാന്‍ നോട്ടമിട്ടിരിക്കുന്ന ആര്.പി ലെയ്പ്സിഗ് താരമായ ജോസ്കോ ഗ്വാര്‍ഡിയോളിനെ സ്വന്തമാക്കാന്‍ നിലവിലെ പ്രിമിയര്‍ ലീഗ് ചാംപ്യന്മാരായ മാന്‍ സിറ്റിയും, ശ്രമം നടത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
ഇതിനകം തന്നെ പ്രിമിയര്‍ ലീഗും, എഫ്.എ കപ്പും നേടിയ സിറ്റി ചാംപ്യന്‍സ് ലീഗും സ്വന്തമാക്കാനുളള തയ്യാറെടുപ്പിലാണ്.ചെല്‍സി നോട്ടമിട്ട ക്രൊയേഷ്യന്‍ താരത്തെ പെപ്പ് സിറ്റിയുടെ കളി ശൈലിക്ക് അനുയോജ്യമായ താരം എന്ന് കണ്ടാണ് നോട്ടമിട്ടിരിക്കുന്നത്. ജോസ്ക്കോ ഗ്വാര്‍ഡിയോളിനും ചെല്‍സിയെക്കാള്‍ താത്പര്യം സിറ്റിയോടെണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരവുമായി സിറ്റി ചര്‍ച്ചയിലാണ്.കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലും ഗ്വാര്‍ഡിയോളിന് വേണ്ടി ചെല്‍സി വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ക്ലബ്ബുമായുളള ചര്‍ച്ചകള്‍ നന്നായി പുരോഗമിച്ചില്ലെന്നതിനാലാണ് ആ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.100 മില്യണാണ് താരത്തിന്റെ റിലീസ് ക്ലോസായി ക്ലബ്ബ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ 90 മില്യണ്‍ പൗണ്ട് കിട്ടിയാല്‍ താരത്തെ ലെയ്പ്സിഗ് വിറ്റേക്കും. ചെല്‍സിയുമായി മത്സരിച്ച് 90 മില്യണ്‍ മുടക്കി താരത്തെ സ്വന്തമാക്കാന്‍ സിറ്റി തയ്യാറാണെന്നും 90മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: manchester city hold initial talks sign chelsea target Josko Gvardiol reports
ചെല്‍സിക്ക് വേണ്ട താരത്തെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണം: 90 മില്യണ്‍ പൗണ്ട് വരെ മുടക്കാന്‍ തയ്യാറായി സിറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."