HOME
DETAILS

ഓപ്പറേഷന്‍ കുബേര മയങ്ങി കൊള്ളപ്പലിശക്കാര്‍ തലപൊക്കുന്നു

  
backup
August 23, 2016 | 6:32 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%ac%e0%b5%87%e0%b4%b0-%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf





പനമരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ കുബേര കട്ടപ്പുറത്തായതോടെ മുങ്ങിയ ബ്ലേഡുകള്‍ ഇരട്ടി മൂര്‍ച്ചയോടെ പൊങ്ങിത്തുടങ്ങി. ഗ്രാമീണ മേഖലയില്‍ പണത്തിനാവശ്യമുള്ളവരെ തിരഞ്ഞു പിടിച്ചാണ് ബ്ലേഡ് മാഫിയകള്‍ വലവിരിക്കുന്നത്. വസ്തു രേഖകളും തുകയും തിയതിയും രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്ക് ലീഫുകളും വാങ്ങിയാണ് പണം നല്‍കുന്നത്.
പലിശയും കൂട്ടു പലിശയും ചേര്‍ത്ത് ഏഴ് മടങ്ങ് നല്‍കിയാലും കടം ബാക്കിയാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ ബ്ലേഡുകാര്‍ക്കെതിരേ ഓപ്പറേഷന്‍ കുബേര ശക്തമാക്കിയപ്പോള്‍ കൊള്ളപ്പലിശക്കാര്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ കുബേരയുടെ ശക്തി ക്ഷയിച്ചപ്പോള്‍ ഇവര്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ജോലിക്കാരും ധനാഢ്യരായ ചില മാന്യന്മാരും ബിനാമികളെ ഉപയോഗിച്ച് ഇപ്പോള്‍ സാധാരണക്കാരനെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ബ്ലേഡ് ബിസിനസില്‍ സജീവമാണ്. നൂറ് രൂപക്ക് ഏഴ് രൂപ മുതല്‍ പതിനഞ്ച് രൂപവരെയാണ് പലിശ നിരക്ക്.
 ഇതാവട്ടെ കൃത്യമായി നല്‍കിയില്ലെങ്കില്‍ പലിശ ഇരട്ടിയാകും. 25,000 രൂപ തൊട്ട് പത്ത് ലക്ഷം രൂപ വരെ ബ്ലേഡില്‍ നല്‍കാന്‍ തയ്യാറുള്ളവരുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവരില്‍ നിന്ന് ലാഭം കണക്കു പറഞ്ഞ് വാങ്ങാന്‍ കഴിയുമെന്നതാണ് ഉപാധികളില്ലാതെ പണം നല്‍കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പണം അത്യാവശ്യമുള്ള സമയത്ത് നിബന്ധനകളൊന്നും ശ്രദ്ധിക്കാതെ കൊള്ളപ്പലിശക്കാരുടെ കൈയ്യില്‍ അകപ്പെടുന്നവര്‍ പിന്നീടാണ് തങ്ങള്‍ അകപ്പെട്ട ചതിക്കുഴി മനസിലാക്കുന്നത്. ടാക്‌സി ഡ്രൈവമാര്‍ തൊട്ട് കൂലിപണിക്കാര്‍ വരെയും പാര്‍ടൈം സ്വീപ്പര്‍മാര്‍ മുതല്‍ ഓഫിസര്‍മാര്‍ വരെയുളള പലതരം ആളുകള്‍ ബ്ലേഡ് രംഗത്ത് സജീവമായുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ തങ്ങളുടെ അക്കൗണ്ടിലുള്ള തിരിച്ചടക്കേണ്ടാത്ത പ്രൊവിഡന്റ് ഫണ്ട് വിഹിതം കൈപ്പറ്റിയാണ് ബ്ലേഡില്‍ കളി തുടങ്ങുന്നത്. നാടന്‍ ബ്ലേഡുകള്‍ക്ക് പുറമെ തമിഴ്‌നാട്ടുകാരെയും ഉത്തരേന്ത്യക്കാരുടെയും ബ്ലേഡും ഉള്‍നാടുകളില്‍ സജീവമാണ്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളില്‍ തുക വീട്ടിലെത്തിച്ച് കൊടുക്കുമെന്നതാണ് ഇവരുടെ പ്രചാരം കൂടാന്‍ കാരണം.
ഓപ്പറേഷന്‍ കുബേര സജീവമായ കാലത്ത് പൊലിസിലും മറ്റുമുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് വഴുതിമാറിയ ചിലര്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ രംഗത്ത് സജീവമാണ്. ബ്ലേഡില്‍ കുരുങ്ങി വീടും വസ്തുവും ഉപേക്ഷിച്ച് നാടുവിട്ടവര്‍ തൊട്ട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചവര്‍ വരെ ജില്ലയിലെ പലയിടങ്ങളിലായുണ്ട്. എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളോ പ്രസ്ഥാനങ്ങളോ വിഷയത്തില്‍ ഇടപെടാത്തത് ബ്ലേഡുകാരുടെ ഓപ്പറേഷന്‍ പഴയപടി പുനരാരംഭിച്ചിരിക്കുകയാണ്. കൊള്ളപ്പലിശക്കാര്‍ വീണ്ടും വേരുറപ്പിക്കുന്നതിന് മുന്‍പേ പൊലിസ് ഇടപെടണമെന്നാവശ്യം ശക്തമാകുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago