HOME
DETAILS

യു.കെ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണോ? സ്വയം സ്‌പോണ്‍സര്‍ ചെയ്ത് വിസ നേടുന്നത് എങ്ങനെയെന്നറിയാം?

  
backup
June 11 2023 | 17:06 PM

how-to-get-self-sponsored-visa-in-uk
how to get self sponsored visa in uk

സംരഭകരുടെ നാട് എന്ന നിലയില്‍ നമ്മുടെ നാട് അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ബിസിനസ് ആരംഭിച്ച് പതിയെ അവ ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വിജയകരമായി പടര്‍ത്തിയ നിരവധി സംരഭകര്‍ നമ്മുടെ കൊച്ച് കേരളത്തില്‍ തന്നെയുണ്ട്.തങ്ങളുടെ ബിസിനസ് വലുതാക്കാനും അതിന്റെ പരമാവധി സാധ്യതകളെയും കണ്ടെത്താനും നിരവധി സംരഭകര്‍ ലക്ഷ്യമിടുന്ന നാടാണ് യു.കെ.
പുറം നാട്ടിലേക്ക് തങ്ങളുടെ നിലവിലെ ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും, അല്ലെങ്കില്‍ രാജ്യത്തിന് പുറത്ത് ഒരു ബിസിനസ് തുടങ്ങുന്നതിനായി ആഗ്രഹിക്കുന്നവരുടേയും മനസില്‍ ആദ്യം ഓടിയെത്തുന്ന ഒരു രാജ്യമായിരിക്കും യു.കെ.എന്നാല്‍ സമീപകാലത്തായി യു.കെയില്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന ഇമിഗ്രഷന്‍ നയങ്ങള്‍ കാരണം രാജ്യത്ത് വിദേശങ്ങളില്‍ നിന്നുളളവര്‍ക്ക് സ്ഥിരമായി താമസിക്കാനും, പൗരത്വം നേടിയെടുക്കാനുമുളള സാധ്യതകള്‍ കുറഞ്ഞ് വരികയാണ്.

അതോടൊപ്പം തന്നെ സംരഭകരും, നിക്ഷേപകരും യു.കെയില്‍ ഒരു ശക്തമായ ബിസിനസ് സാധ്യതകള്‍ നിര്‍മിക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഇന്‍വെസ്‌റ്റേഴ്‌സ് വിസ, എന്‍ട്രപ്രണര്‍ വിസ മുതലായ ലഭിക്കുന്നതിന് ഇപ്പോള്‍ നിരവധി നൂലാമാലകളിലൂടെ കടന്ന് പോകേണ്ടതുണ്ട്.ഈ സാഹചര്യത്തില്‍ സ്വയം സ്‌പോണ്‍സര്‍ ചെയ്ത് വിസ നേടിയെടുക്കുന്ന സെല്‍ഫ്‌സ്‌പോണ്‍സര്‍ഷിപ്പ് എന്ന സങ്കേതം നിക്ഷേപകര്‍ക്ക് വളരെ ഉപയോഗപ്രദമായിരിക്കും.യു.കെയില്‍ ഒരു യു.കെ ലിമിറ്റഡ് കമ്പനി തുടങ്ങുകയും ശേഷം സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കായി സ്വയം സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നതിനെയാണ് സെല്‍ഫ്‌സ്‌പോണ്‍സര്‍ഷിപ്പ് എന്ന് പറയുന്നത്. സ്വയം തൊഴില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നിയമപരമായി യു.കെയില്‍ വേഗത്തില്‍ വിസ സ്വന്തമാക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പ് എന്നത്.

ലണ്ടന്‍ ആസ്ഥാനമായുളള എ.വൈ ആന്‍ഡ് സോളിസിറ്റേഴ്‌സ് എന്ന നിയമ സ്ഥാപനം നിരവധി ക്ലയിന്റ്‌സിന് സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പ് വഴി വിസ നേടിക്കൊടുത്തിട്ടുണ്ടെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പ്രമുഖ സംരഭകരായ കവിതാ ശ്രീ റാം, ജിം ബ്ലസിങ് ലാല്‍മല്‍സവ്മ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിസ നേടിയെടുത്ത് ബിസിനസില്‍ തിളങ്ങിയവരാണ്.

Content Highlights: how to get self sponsored visa in uk


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago