HOME
DETAILS

സ്‌പോര്‍ടിസില്‍ താല്‍പര്യമുളളവരാണോ നിങ്ങള്‍? എന്നാല്‍ കുവൈത്ത് നല്‍കുന്ന പുതിയ വിസയെക്കുറിച്ച് അറിഞ്ഞിരിക്കണം

  
backup
June 11 2023 | 18:06 PM

kuwait-announces-major-new-visa
kuwait announces major new visa

കുവൈത്ത് പുതിയ തരത്തിലുളള ഒരു വിസ അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ഏറ്റവും പുതിയ വിസ അവതരിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ റായിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ പുതിയ വിസയെക്കുറിച്ച് പല പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കായികം,സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നലരെ ലക്ഷ്യം വെച്ചാണ് ഈ വിസ പുറത്തിറക്കുന്നത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സാണ് പ്രസ്തുത വിസ നല്‍കുന്നത്. സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സാമൂഹ്യ,സാംസ്‌കാരിക സംഘടനകള്‍ എന്നിവ മുഖാന്തരം അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പുതിയ വിസക്കായി അപേക്ഷിക്കേണ്ടത്.മൂന്ന് മാസം വരെയാണ് ഈ പുതിയ തരം വിസക്ക് കാലാവധിയുളളത്. കൂടാതെ വിസ ലഭിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് വരെ ഈ വിസ പുതുക്കാനും അവസരമുണ്ട്. രാജ്യത്തിന്റെ കായിക,സാംസ്‌കാരിക,വിനോദ മേഖലകള്‍ക്ക് ഊര്‍ജം പകരാനാണ് ഇത്തരമൊരു വിസ പുറത്തിറക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights:kuwait announces major new visa


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago