HOME
DETAILS

മദ്യപാനം കാത്തിരിക്കുന്നത് 60ലേറെ രോഗങ്ങളെന്ന് പഠനം

  
backup
June 12 2023 | 03:06 AM

study-says-alchohol-drinking-cause-60-health-problems

ലണ്ടൻ • മദ്യപാനം കുറച്ചാണെങ്കിൽ പോലും കാത്തിരിക്കുന്നത് രോഗങ്ങളുടെ നീണ്ടനിരയെന്ന് പുതിയ പഠനം. ഇതുവരെ അമിതമായ മദ്യപാനമാണ് അപകടം എന്ന രീതിയിലായിരുന്നു ആളുകളുടെ ധാരണ. നേരിയ തോതിൽ മദ്യം കഴിക്കുന്നത് നല്ലതാണെന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ 60 രോഗങ്ങൾക്ക് മദ്യപാനം ഹേതുവാകുമെന്നാണ് ലണ്ടനിലെ ഓക്‌സ്ഫഡ് സർവകലാശാലയിലെയും ചൈനയിലെ പെക്കിങ് സർവകലാശാലയിലെയും ഗവേഷകരുടെ കണ്ടെത്തൽ.


5.12 ലക്ഷം പേരെയാണ് പഠന വിധേയരാക്കിയത്. ചൈനയിൽ കഴിഞ്ഞ 12 വർഷമായി മദ്യപാനം തുടരുന്നവരാണിവർ. മദ്യപാനികൾക്ക് 200 ഓളം വിവിധ രോഗങ്ങൾ വരുന്നതായും കണ്ടെത്തി. നാച്വർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 207 രോഗങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതിൽ 61 രോഗങ്ങൾ മദ്യപാനികളായ പുരുഷന്മാരിൽ സ്ഥിരമായി ഉണ്ടാകുന്നതായും കണ്ടെത്തി.


പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. മദ്യപാനികളായ സ്ത്രീകളിൽ 2 ശതമാനമാണ് പങ്കെടുത്തത്.നേരത്തെ ലോകാരോഗ്യ സംഘടനയും മദ്യപാനികൾക്ക് 28 രോഗങ്ങളുണ്ടാകാമെന്ന് അറിയിച്ചിരുന്നു. ലിവർ സിറോസിസ് ആണ് ഇതിൽ പ്രധാനം. പക്ഷാഘാതം, ദഹനവ്യവസ്ഥ അർബുദം തുടങ്ങിയവയാണിവ. എന്നാൽ പുതിയ പഠനപ്രകാരം ആമവാതം, തിമിരം, കുടൽപുണ്ണ് എന്നിവയുൾപ്പെടെ മദ്യപാനത്തിന്റെ ഭാഗമായി വരാം. 11 ലക്ഷം പേരാണ് തുടർച്ചയായി മദ്യപാനം മൂലം ആശുപത്രിയിലാകുന്നത്.

Content Highlights: study says alchohol drinking cause 60 health problems


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago