HOME
DETAILS

കെ.സുധാകരനെ അറസ്റ്റ് ചെയ്‌തേക്കും, ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്: കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്, നിയമോപദേശം തേടി

  
backup
June 13 2023 | 05:06 AM

k-sudhakaran-may-be-arrested-crime-branch-has-strong-evidence

കെ.സുധാകരനെ അറസ്റ്റ് ചെയ്‌തേക്കും, ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്: കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്, നിയമോപദേശം തേടി

 

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കും. നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരകണമെന്നാണ് അയച്ച നോട്ടിസില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. അതിനെ രാഷ്ട്രീയമായി തന്നെനേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

 

പ്രതിപക്ഷ നേതാവിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇപ്പോള്‍ കെ. സുധാകരനെതിരേയും. സര്‍ക്കാരിനെതിരേ വിമര്‍ശിക്കുന്നവരേയെല്ലാം കേസില്‍ കുരുക്കിനിശബ്ദരാക്കാനാണ് ശ്രമം. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിന് സുധാകരന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസെടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്.

കേസില്‍ കെ.സുധാകരനെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കെ.സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു.

കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22ന് മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍വെച്ച് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ 25ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ അറിയിച്ചത്. കെ.സുധാകരന്‍ എം.പി എന്നാണ് പരാതിയില്‍ ഉളളതെങ്കിലും 2018ല്‍ സുധാകരന്‍ എം.പിയല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago