മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് എം.വി.ഗോവിന്ദന്; മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞിട്ടില്ല
മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് എം.വി.ഗോവിന്ദന്; മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞിട്ടില്ല
കണ്ണൂര്‍: മാര്ക്ക്ലിസ്റ്റ് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ നിന്നു മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തില്‍ മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം തിരുത്തി. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാത്രമാണ് മറുപടി പറഞ്ഞത്. എസ്.എഫ്.ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അത് പറയും. അത് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയായിരുന്നു കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ വിവാദത്തില്‍ കേസിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന് സംസാരിച്ചത്. ഗൂഢാലോചനയില്‍ ആരൊക്കെ ഭാഗമാണോ അവരൊക്കെ കൈകാര്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദന് ഞായറാഴ്ച പറഞ്ഞത്. ''മുന്‍പും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാന്‍ഡ് ഉണ്ട്. ആ സ്റ്റാന്‍ഡിലേ നില്ക്കാന് പാടുള്ളൂ'' ഗോവിന്ദന് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."