തോന്നിയത് പോലെ പെരുമാറാൻ പറ്റില്ല; ഷാർജയിലെ ഗ്രീൻ ഏരിയകളിൽ നിരോധിച്ച 10 പെരുമാറ്റങ്ങൾ അറിയാം
ഷാർജയിലെ ഗ്രീൻ ഏരിയകളിൽ നിരോധിച്ച 10 പെരുമാറ്റങ്ങൾ അറിയാം
ഷാർജ: ഷാർജ എമിറേറ്റിലെ ഹരിത പ്രദേശങ്ങളിൽ 10 പെരുമാറ്റങ്ങൾ നടത്തുന്നത് ഷാർജ മുനിസിപ്പാലിറ്റി നിരോധിച്ചു. എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് നടപടി. നിരോധിച്ച പെരുമാറ്റ രീതികൾ ചെയ്യുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരും.
ലംഘനങ്ങളോ നിഷേധാത്മകമായ പെരുമാറ്റങ്ങളോ കണ്ടെത്തിയാൽ നിയമലംഘകർക്കെതിരെ ഭരണപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
പാർക്കുകളും മറ്റു പൊതു ഹരിത ഇടങ്ങളും പരിഷ്‌കൃതവും സൗന്ദര്യാത്മകവുമായ രൂപത്തിലാക്കി പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.
പാർക്കുകളിലെയും മറ്റു വിശ്രമസ്ഥലങ്ങളിലെയും മേൽനോട്ടം വഹിക്കാനും നിരോധിച്ച പെരുമാറ്റങ്ങൾ നടത്തുന്നവരെ ബോധവൽക്കരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാനും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യാനും 60 ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ മുൻസിപ്പാലിറ്റി പരിധികളിൽ നിരന്തരം പരിശോധന നടത്തും.
നിരോധിച്ച 10 പെരുമാറ്റങ്ങൾ ഇവയാണ്:
- മാലിന്യം എറിയുകയോ പുല്ലിൽ ഉപേക്ഷിക്കുകയോ ചെയ്യുക
- ഏതെങ്കിലും പൊതു സ്വത്ത് നശിപ്പിക്കുക
- ബാർബിക്യൂ, ക്യാമ്പ് ഫയർ തുടങ്ങിയവ ചെയ്യുക
- പച്ച പ്രദേശത്ത് പന്ത് കളിക്കുക
- മൃഗങ്ങളെ കൊണ്ടുവരിക
- പുൽത്തകിടിക്ക് അല്ലെങ്കിൽ പൂക്കൾക്ക് കേടുപാടുകൾ വരുത്തുക
- സൈക്കിളുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉപയോഗം (ഇതിനായി നൽകിയ കേന്ദ്രങ്ങളിൽ ആവാം)
- പുകവലി
- ലൗഡ് സ്പീക്കർ, റെക്കോർഡിങ് ഉപകരണങ്ങൾ
- അനുമതിയില്ലാതെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും ക്യാമ്പിംഗ് അല്ലെങ്കിൽ ഉറങ്ങുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."