HOME
DETAILS

മരങ്ങള്‍ പിഴുതെറിഞ്ഞു, വൈദ്യുതി തൂണുകളും കടപുഴകി, ഗുജറാത്ത് തീരമേഖലയില്‍ സംഹാരതാണ്ഡവമാടി ബിപോര്‍ജോയ്; രണ്ടു മരണം, 22 പേര്‍ക്ക് പരുക്ക്

  
backup
June 16 2023 | 03:06 AM

cyclone-biparjoy-batters-gujarat-coast-national2023

മരങ്ങള്‍ പിഴുതെറിഞ്ഞു, വൈദ്യുതി തൂണുകളും കടപുഴകി, ഗുജറാത്ത് തീരമേഖലയില്‍ സംഹാരതാണ്ഡവമാടി ബിപോര്‍ജോയ്; രണ്ടു മരണം, 22 പേര്‍ക്ക് പരുക്ക്

അഹ്മദാബാദ്: ഗുജറാത്ത് തീര മേഖലയിൽ സംഹാര താണ്ഡവമാടി ബിപോർജോയ് ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. രണ്ടു പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആടിനെ മേയ്ക്കാനായി പോയ ആളും അയാളുടെ മകനുമാണ് മരിച്ചത്. ഇവരുടെ 20ഓളം ആളുകളും ചത്തതായി റിപ്പോർട്ടുകൾ പറയുന്നു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകി.

സംസ്ഥാനത്തെ 950 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. മാലിയ തെഹ്‌സില്‍ താലൂക്കില്‍ മാത്രം 45 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തീരദേശ മേഖലയില്‍ 300ഓളം വൈദ്യുതി തൂണുകളാണ് കാറ്റില്‍ തകര്‍ന്നത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാര്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ വേഗത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. പോര്‍ബന്ദര്‍, ദ്വാരക, കച്ച്, മോര്‍ബി ജില്ലകളില്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വലിയൊരു ദുരന്തമാണ് വഴിമാറിയത്. ശക്തമായ മഴയാണ് ഗുജറാത്തിന്റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. ഒമ്പത് ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു. ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കേവല ചുഴലിക്കാറ്റായി മാറുന്ന ബിപോര്‍ജോയ് അര്‍ധരാത്രിയോടെ ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cyclone Biparjoy batters Gujarat coast



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago