HOME
DETAILS
MAL
വീണ്ടും പനിമരണം, പത്തനംതിട്ടയില്‍ ഒരു വയസുകാരി മരിച്ചു
backup
June 16 2023 | 16:06 PM
വീണ്ടും പനിമരണം, പത്തനംതിട്ടയില്‍ ഒരു വയസുകാരി മരിച്ചു
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും പനിമരണം. പത്തനംതിട്ട ആങ്ങാംമൂഴി സ്വദേശികളുടെ പിഞ്ചു കുഞ്ഞാണ് പനി ബാധിച്ച് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന അഹല്യയെന്ന ഒരു വയസ്സുള്ളകുട്ടി അബോധാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അതേ സമയം ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."