HOME
DETAILS

യു.എ.ഇയില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്; പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരം

  
backup
June 16 2023 | 18:06 PM

gold-rate-are-decreasing-in-uae

ഇന്ത്യയില്‍ സമീപദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു സ്വര്‍ണ വിലയില്‍ ഉണ്ടായ ഈ കുറവ്. എന്നാല്‍ ഇന്ത്യക്ക് പുറമെ യു.എ.ഇയിലും സ്വര്‍ണ വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പവന് 1765 ദിര്‍ഹം എന്ന നിലയിലായിരുന്നു ദുബൈ അടക്കമുളള ഇടങ്ങളില്‍ സ്വര്‍ണത്തിന്റെ വിപണിവില.യു.എ.ഇയില്‍ സ്വര്‍ണവിലയില്‍ കേരളത്തിലേതിനെക്കാള്‍ 4771 രൂപ കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ സമീപദിവസങ്ങളില്‍ യു.എ.ഇയില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുളളത്.

മലയാളികള്‍ അടക്കമുളള പ്രവാസികളും രാജ്യത്ത് നിന്നും വിലക്കുറവ് മുന്‍നിര്‍ത്തി സ്വര്‍ണം വാങ്ങുന്നുണ്ട്. 2023ന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണവില വലിയ തോതില്‍ വര്‍ദ്ധിക്കും എന്ന് കണക്കാക്കപ്പെടുന്നുണ്ട്. ഈ സാഹചര്യം മുന്‍ നിര്‍ത്തി ഇപ്പോള്‍ സ്വര്‍ണം വാങ്ങി വെക്കുന്നവര്‍ക്ക് അത് ഭാവിയില്‍ കൂടിയ വിലക്ക് വില്‍ക്കാന്‍ സാധിക്കും.2023ല്‍ സ്വര്‍ണ്ണത്തിന് 10 ശതമാനം മുതല്‍ 15 ശതമാനം വരെ അല്ലെങ്കില്‍ അതിലും കൂടുതലോ വില ഉയരുമെന്ന് നിരവധി വിശകലന വിദഗ്ധരും ഏജന്‍സികളും പ്രവചിക്കുന്നു. ഇത് 2024 ആകുമ്പോഴേക്കും ഗ്രാമിന്റെ വിലയയില്‍ ഏകദേശം 50 ദിര്‍ഹത്തിന്റെ (1,118 രൂപ) വര്‍ധനവ് ഉണ്ടാക്കിയേക്കുമെന്നാണ് പ്രതീക്ഷ. അതായത് പവന് ഒമ്പതിനായിരത്തോളം (8944) രൂപയുടെ വര്‍ധനവ് സ്വര്‍ണ നിരക്കിലുണ്ടായേക്കും.

കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന യു.എ.ഇയില്‍ നിന്നും നികുതിയില്ലാതെ പരമാവധി 20 ഗ്രാം അല്ലെങ്കില്‍ 50,000 രൂപവരെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളാണ് ഒരു വര്‍ഷത്തില്‍ അധികം ദുബായില്‍ കഴിഞ്ഞ പുരുഷന് ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്നത്. സ്ത്രീകള്‍ക്ക് പരമാവധി 40 ഗ്രാം അല്ലെങ്കില്‍ ഒരു ലക്ഷം രൂപവരെ മൂല്യമുള്ള സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാന്‍ കഴിയും. അതിനാല്‍ തന്നെ ഈ അളവില്‍ യു.എ.ഇയില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അത് നികുതി കൂടാതെ നിയമപരമായി ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുന്നതാണ്.

Content Highlights:gold rate are decreasing in uae


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  16 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  16 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  16 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  16 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  16 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  16 days ago