HOME
DETAILS

മണിപ്പൂർ: ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയ കലാപം

  
backup
June 16 2023 | 18:06 PM

todays-article-about-manipur-riot-by-k-m-saleem

കെ.എം സലീം

വടക്കു കിഴക്കൻ ഡൽഹി കലാപം അന്വേഷിച്ച സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ കലാപം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആഭ്യന്തരമന്ത്രി അമിത്ഷായാണെന്ന കണ്ടെത്തലുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം അവസാനിപ്പിക്കാൻ അമിത്ഷാ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു കലാപമെന്നത് രഹസ്യമായിരുന്നില്ല. കലാപം എപ്പോൾ തുടങ്ങണമെന്നും അവസാനിക്കണമെന്നും കേന്ദ്രസർക്കാർ നിശ്ചയിച്ചു. ഡൽഹി പൊലിസ് അതിനനുസരിച്ചു നിന്നു. കലാപം വരികയും പോകുകയും ചെയ്തു.

പക്ഷേ സമരം അവസാനിച്ചില്ല. ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കലാപം തുടങ്ങിയത് സർക്കാരാണ്. കലാപം എപ്പോൾ അവസാനിക്കണമെന്നും അവർ തീരുമാനിച്ചതാണ്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. മണിപ്പൂരിലെ കലാപം ആരുടെയും നിയന്ത്രണത്തിലല്ല. കൊള്ളയും കൊള്ളിവയ്പ്പും വ്യാപകമായിരിക്കുന്നു. കേന്ദ്രമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകൾ കത്തിക്കപ്പെട്ടിരിക്കുന്നു. എല്ലാം തുടങ്ങാൻ എളുപ്പമാണ്, ഒടുങ്ങാനാണ് പ്രയാസം.

കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഏകദേശം 4,000 റൈഫിളുകളും ചെറിയ ആയുധങ്ങളും അഞ്ചുലക്ഷം വെടിയുണ്ടകളും നൂറുകണക്കിന് ഹാൻഡ് ഗ്രനേഡുകളും മോർട്ടാറുകളുമാണ് സംസ്ഥാന പൊലിസ് ആയുധപ്പുരകളിൽനിന്ന് മെയ്തി ഗ്രൂപ്പുകൾ കൊള്ളയടിച്ചത്. ഇത് കണ്ടെത്താൻ പൊലിസ് ഒന്നും ചെയ്തില്ല. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് മെയ്തി വിഭാഗക്കാർ കുക്കികൾക്കുനേരെ ആക്രമണം നടത്തിയത്. കടുത്ത പ്രഹരമേറ്റതോടെ തങ്ങൾക്കൊപ്പം നിൽക്കുന്ന സായുധ സംഘങ്ങളെ ഉപയോഗിച്ചുള്ള തിരിച്ചടിയിലാണ് കുക്കികൾ. അതാണ് കലാപത്തിന്റെ രണ്ടാംഘട്ടത്തിൽ കൂടുതൽ മരണത്തിന് ഇടയാക്കിയത്.

ഈ ആയുധങ്ങൾ അന്നേ തിരിച്ചുപിടിച്ചിരുന്നെങ്കിൽ കലാപം ഇത്തരത്തിൽ വളരില്ലായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയ കലാപമാണ് അവിടെ. തോക്കുകളുമായാണ് ഇരുവിഭാഗവും പോരാടുന്നത്. എല്ലാം തുടങ്ങിവച്ച എൻ. ബിരേൻ സിങ് സർക്കാരിന് നോക്കിനിൽക്കാനേ പറ്റുന്നുള്ളൂ. കേന്ദ്രസേനയേ നേരിടാനും കലാപകാരികൾക്ക് ഇപ്പോൾ മടിയില്ല.


പ്രദേശത്ത് സമാധാനം സ്ഥാപിക്കപ്പെട്ടുവെന്നും എല്ലാം ഭദ്രമാണെന്നുമായിരുന്നു സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ അവകാശവാദം. വിവേചനമുണ്ടായില്ലെന്നും കുക്കി ഗോത്രമേഖലകൾ സുരക്ഷിതമാണെന്നും സർക്കാർ വാദിച്ചുകോടതി അത് വിശ്വസിച്ചു. എന്നാൽ കേന്ദ്രത്തിന്റെ അവകാശവാദത്തിൽ വസ്തുതയുണ്ടായിരുന്നില്ല. കുക്കി ഗ്രാമങ്ങൾക്കുനേരെ അപ്പോഴും ആക്രമണം നടക്കുന്നുണ്ടായിരുന്നു. കേന്ദ്രവും സംസ്ഥാന സർക്കാരും കുക്കികൾക്ക് എതിരാണെന്നത് രഹസ്യമല്ല. അവർ ബി.ജെ.പിയുടെ വോട്ടുബാങ്കല്ല. ബിരേൻ സിങ്ങിനെ താങ്ങിനിർത്തുന്നത് ജനസംഖ്യയിലെ 60 ശതമാനത്തിലധികം വരുന്ന മെയ്തികളാണ്. അവരിൽ 90 ശതമാനവും ഹിന്ദുക്കളാണ്. ഗോത്രമേഖലയിലെ കുക്കികളാകട്ടെ ക്രിസ്ത്യാനികളും. 60 അംഗ നിയമസഭയിൽ 40 പേരും മെയ്തികളാണ്.

ഈ 40 സീറ്റുകളും ജനറൽ സീറ്റുകളാണ്. ഗോത്രവർഗക്കാർക്കുള്ള സംവരണ സീറ്റായതുകൊണ്ട് മാത്രമാണ് ബാക്കിയുള്ള സീറ്റുകളിൽ കുക്കികൾ അടക്കമുള്ള മറ്റു വിഭാഗങ്ങൾ ജയിക്കുന്നത്. മണിപ്പൂരിൽ 16 ജില്ലകളുണ്ടെങ്കിലും മലയോരമേഖല, താഴ്‌വര എന്നിങ്ങനെ രണ്ടായാണ് മണിപ്പൂർ വിഭജിക്കപ്പെട്ടിരിക്കുന്നത്.
മെയ്തികൾ, ഗോത്രവിഭാഗങ്ങളായ നാഗകൾ, കുക്കികൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭാഗങ്ങൾ. നാഗകളിൽത്തന്നെ 15 ഗോത്ര വിഭാഗങ്ങളുണ്ട്. കുക്കികളിലുമുണ്ട് നിരവധി വിഭാഗങ്ങൾ. മെയ്തികളിൽ എട്ടുശതമാനം മുസ്‌ലിംകളുമുണ്ട്. അവരെ മെയ്തി പാൻഗൽസ് എന്നാണ് വിളിക്കുന്നത്. മണിപ്പൂരിന്റെ ആകെ ഭൂമിയുടെ 10 ശതമാനം വരുന്ന താഴ് വരയിലാണ് മെയ്തികൾ താമസിക്കുന്നത്.

നാഗകൾ, കുക്കികൾ പോലുള്ള ഗോത്രങ്ങൾ കൂടുതലും താമസിക്കുന്നത് 90 ശതമാനം വരുന്ന മലയോര മേഖലയിലാണ്.
മെയ്തികൾക്ക് പട്ടികവർഗ പദവി നൽകാനുള്ള നീക്കമാണ് കലാപത്തിന് പെട്ടെന്നുണ്ടായ കാരണം. രാഷ്ട്രീയ പ്രാതിനിധ്യത്തിന് പുറമെ തൊഴിൽ മേഖലയിലും ശക്തരാണ് മെയ്തികൾ. പട്ടികജാതി, ഒ.ബി.സി വിഭാഗങ്ങളിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പട്ടികവർഗ പദവി കൂടി നൽകുന്നത് തങ്ങളെ ഒന്നുമല്ലാതാക്കുമെന്നാണ് കുക്കികൾ കരുതുന്നത്. അതു മാത്രമല്ല വിഷയം. ബിരേൻസിങ് സർക്കാരിന് കീഴിൽ ഗോത്രവിഭാഗങ്ങൾ അസ്വസ്ഥരാണ്. ഭരണഘടനയുടെ 371 സി വകുപ്പ് പ്രകാരം ഗോത്രവിഭാഗങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്നതാണ് പ്രധാന പരാതി. അനധികൃത കൈയേറ്റത്തിന്റെ പേരിൽ ഗോത്രമേഖലകളിൽ കുടിയൊഴിപ്പിക്കൽ നടക്കുന്നുണ്ട്.


തലമുറകളായി ജീവിച്ചുവരുന്ന ഭൂമി ഒരു കൂടിയാലോചനയുമില്ലാതെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുകയും പൊലിസിനെ അയച്ച് കുടിയൊഴിപ്പിക്കുകയും ചെയ്തെന്ന് കുക്കികൾ ആരോപിക്കുന്നു. ഈ ആരോപണത്തിൽ വസ്തുതയുമുണ്ട്. മലയോര മേഖലകളിൽ കുടിയൊഴിപ്പിക്കൽ വ്യാപകമാണ്. കുക്കികളെ മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സർക്കാർ തന്നെ വിളിച്ച് ആക്ഷേപിക്കുന്നതാണ് മറ്റൊന്ന്. വർഷങ്ങൾക്കിടെ കുക്കികൾക്കിടയിലുണ്ടായ ജനസംഖ്യാ വർധനവ് മാത്രം ആധാരമാക്കിയാണ് സർക്കാരിന്റെ ഈ ആരോപണം. സംസ്ഥാനത്ത് ജനസംഖ്യാ അട്ടിമറിയുണ്ടാകും വിധം കുടിയേറ്റമുണ്ടാകുന്നുണ്ടെന്നും പൗരത്വപ്പട്ടിക തയാറാക്കണമെന്നുമുള്ള മെയ്തികളുടെ ആവശ്യം നിലവിലുണ്ട്. അതിന് സർക്കാർ അനുകൂലവുമാണ്.

അടുത്ത കാലത്തായി ഗോത്രമേഖലകളിൽ ജനസംഖ്യാ വർധനയുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഗ്രാമങ്ങളും രൂപപ്പെട്ടു. അതിന് കുടിയേറ്റവുമായി ബന്ധമുണ്ടെന്ന് കരുതാനാവില്ല. പുതിയ ഗ്രാമങ്ങളെ എങ്ങനെ അംഗീകരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് നയമില്ല. പകരം അവർ മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ.
മണിപ്പൂരിൽ സുതാര്യമായ വന നയമില്ല. ഗോത്രമേഖലകളെ സംരക്ഷിത വനമേഖല, സുരക്ഷിത വനമേഖല, വന്യജീവി സംരക്ഷണ മേഖല, കൃഷിയിടം എന്നിങ്ങനെ തിരിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഗോത്ര വർഗക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ്.

ഇതിനിടയിലാണ് കൂനിൽമേൽ കുരുപോലെ മെയ്തികൾക്ക് പട്ടികവർഗ പദവി നൽകണമെന്ന ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വരുന്നത്. സഹികെട്ടപ്പോഴാണ് കുക്കികൾ സമരത്തിറങ്ങിയത്. സർക്കാരാകട്ടെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിപ്പോൾ ഇടയ്ക്കിടെ ആളിക്കത്തുന്ന കനലായി അണയ്ക്കാനാവാതെ കിടക്കുന്നു.

Content Highlights: Today's Article About Manipur riot by k.m saleem


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago