എഫ്.ബി.ഐ നിരീക്ഷണ പട്ടികയിൽ 98 ശതമാനവും മുസ്‌ലിംകൾ
വാഷിങ്ടൺ • യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ നിരീക്ഷണ പട്ടികയിൽ 98 ശതമാനവും മുസ്‌ലിംകളെന്ന് റിപ്പോർട്ട്. അമേരിക്കയിലെ പ്രമുഖ മുസ്‌ലിം സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാപിറ്റോൾ ഹില്ലിൽ എട്ടാമത് ദേശീയ മുസ്‌ലിം വക്കാലത്ത് ദിനത്തോട് അനുബന്ധിച്ച് നടന്ന യു.എസ് കൗൺസിൽ ഓഫ് മുസ്‌ലിം ഓർഗനൈസേഷനിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
എഫ്.ബി.ഐയുടെ ഭീകരപ്രവർത്തന നിരീക്ഷണ ഡാറ്റ മുസ് ലിംകളെ ലക്ഷ്യംവയ്ക്കുന്നതാണെന്ന് സംഘടന കുറ്റപ്പെടുത്തി. 2019ൽ എഫ്.ബി.ഐയുടെ പട്ടിക സ്വിറ്റ്‌സർലാൻഡിലെ ഹാക്കർ ചോർത്തിയിരുന്നു. 15 ലക്ഷം പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ മൂന്നര ലക്ഷത്തോളം പേരുകൾ മുഹമ്മദ്, അലി, മഹ്മൂദ് എന്നിവ ഉൾപ്പെടുന്നതായിരുന്നു. മറ്റുള്ളവ മുസ്്‌ലിം പേരുകളിൽ പതിവായി ഉപയോഗിക്കുന്ന 50 പേരുകളുമായി ബന്ധപ്പെട്ടതും. 14.7 ലക്ഷം പേരുകളും മുസ് ലിംകളുടേതാണെന്നും ഇത് 98 ശതമാനം വരുമെന്നും സി.എ.ഐ.ആർ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി എഫ്.ബി.ഐ സംശയത്തിന്റെ പേരിൽ നിരവധി നിരപരാധികളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: F.B.I observation list's have more muslims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."