ഒമ്പത് വയസുകാരിക്ക് ക്രൂരപീഡനം: പ്രതിക്ക് 73 വര്‍ഷം കഠിന തടവ് ശിക്ഷ
ഒമ്പത് വയസുകാരിക്ക് ക്രൂരപീഡനം: പ്രതിക്ക് 73 വര്‍ഷം കഠിന തടവ് ശിക്ഷ
തൃശൂര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്ക്കന് 73 വര്‍ഷം കഠിന തടവ്. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന് 49) യാണ് കഠിന തടവിന് ശിക്ഷിച്ചത്. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതിയുടേതാണ് വിധി. ജഡ്ജ് എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമ്പത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ പ്രതി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ വിനോദിന്റെ ഭീഷണിയെത്തുടർന്ന് കുട്ടി സംഭവം ആദ്യം പുറത്തുപറഞ്ഞിരുന്നില്ല.
കേസ് നൽകിയത് പ്രകാരം വാടാനപ്പിള്ളി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. വാടാനപ്പിള്ളി ഇന്‍സ്പെകടറായിരുന്ന പി. ആര്. ബിജോയിയാണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
കോടതിയിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."