HOME
DETAILS
MAL
കേരളത്തില്‍ ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
backup
June 17 2023 | 08:06 AM
കേരളത്തില്‍ ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: കേരളത്തില്‍ ഇന്ന് മിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാണെങ്കിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴി യാണ് മഴക്ക് കാരണമാകുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ മെറ്റ്ബീറ്റ് വെതര്‍.കോം റിപ്പോര്‍ട്ട് ചെയ്തു. സമുദ്ര നിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലാണ് ചുഴി രൂപപ്പെട്ടത്.
ഇത് തമിഴ്നാട്ടില്‍ ഇന്ന് പകല്‍ മഴക്ക് കാരണമാകും. ഉച്ചയ്ക്കു ശേഷമോ വൈകിട്ടോ കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലും മഴയെത്തും. മഴക്കൊപ്പം മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ശ്രീലങ്കയിലും മഴ ലഭിക്കും. അന്തരീക്ഷ ചുഴി കഴിഞ്ഞ ദിവസമാണ് രൂപപ്പെട്ടത്. ഈ മാസം 20 ഓടെ കാലവര്‍ഷക്കാറ്റും സജീവമാകുന്നതോടെ കേരളത്തില്‍ മഴ കനക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."