ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങാം; ഷെങ്കന്‍ വിസ മോഡല്‍ ചര്‍ച്ചയില്‍ ജിസിസി രാജ്യങ്ങള്‍
ഷെങ്കന്‍ വിസ മോഡല്‍ ചര്‍ച്ചയില്‍ ജിസിസി രാജ്യങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തായി താമസിക്കുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളയോ കാണാന്‍ ഇനി മാറി മാറി വിസയെടുക്കേണ്ട. ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പോകാന്‍ ഉടന്‍ സാധിക്കുന്ന വിധത്തില്‍ പുതിയ പദ്ധതി വരുന്നു. വിനോദസഞ്ചാരികള്‍ക്കായി ഷെങ്കന്‍ വിസയ്ക്ക് സമാനമായ വിസ മോഡല്‍ ഒരുക്കാനുള്ള ചര്‍ച്ചയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇതിലൂടെ ബഹറൈന്‍, കുവൈറ്റ്, ഒമാന്‍,സഊദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാനാകും.
എന്താണ് ഷെങ്കന്‍ വിസ
യൂറോപ്പ് യാത്രയ്ക്ക് പോകുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷെങ്കന്‍ വിസ. യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരൊറ്റ വീസ സംവിധാനമാണിത്. ഹ്രസ്വകാല വീസകള്‍ ആയും, എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസയായും, ദീര്‍ഘകാല വിസയുമായെല്ലാം പലവിധത്തില്‍ ഇത് ലഭ്യമാണ്.
ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും വരുമാനവും ടൂറിസം രംഗത്തിനും ഇതൊരു പുതിയ കാല്‍വയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'വിദേശത്തു നിന്ന് യൂറോപ്പിലേക്ക് പോകുന്ന ആളുകള്‍ ഒരു രാജ്യത്തേക്കാള്‍ പല രാജ്യങ്ങളിലും സമയം ചെലവഴിക്കുന്നത് ഞങ്ങള്‍ കാണുന്നു. ഈ മാതൃക നടപ്പാക്കുന്നത് ഇത് ഓരോ രാജ്യത്തിനും മാത്രമല്ല എല്ലാവര്‍ക്കും നല്‍കുന്ന പ്രയോജനം നമ്മള്‍ മനസിലാക്കണം. ദുബൈയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ജിസിസിയ്ക്കുള്ള യാത്രയുടെ ഭാവി' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ അല്‍ സൈറാഫി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനല്‍ ചര്‍ച്ചയില്‍ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."