HOME
DETAILS

സച്ചിനും അഖിലേഷ് യാദവും പൂത്ത് നില്‍ക്കുന്ന കലീമുള്ളയുടെ മാമ്പഴത്തോട്ടം, ഇത് യു.പിക്കാരുടെ മാംഗോ മാന്‍

  
backup
June 17 2023 | 13:06 PM

kaleemullahs-mango-orchard-where-sachin-and-akhilesh-yadav

സച്ചിനും അഖിലേഷ് യാദവും പൂത്ത് നില്‍ക്കുന്ന കലീമുള്ളയുടെ മാമ്പഴത്തോട്ടം

ഒരു മാവില്‍ തന്നെ വ്യത്യസ്ത രുചിയും നിറവുമുള്ള മാങ്ങകള്‍ കായ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും നമ്മുടെ മറുപടി. എന്നാല്‍ അസാധ്യമെന്ന് കരുതിയ ഈയൊരു കാര്യം സാധ്യമാക്കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കാരനായ കലീമുള്ള ഖാന്‍. ഇന്ത്യയുടെ മാംഗോ മാനെന്ന് (ആം ആദ്മി) അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ ചെന്നാല്‍ നൂറില്‍ പരം വ്യത്യസ്തങ്ങളായ മാമ്പഴ ഇനങ്ങള്‍ കൃഷി ചെയ്തിരിക്കുന്നത് നമുക്ക് കാണാനാവും.

മാംഗോ ഫിലോസഫര്‍
വേനല്‍ കാലങ്ങള്‍ മാമ്പഴ വിപണികള്‍ സജീവമാകുന്ന കാലം കൂടിയാണ്. കലീമുള്ള ഖാന് ഈ കാലയളവ് തന്റെ കൃഷിയിടത്തിലെ മാവിന്‍ തൈകളുടെ പരിപാലനത്തിനും സംരക്ഷണത്തിലും മുഴുകാനുള്ള സമയമാണ്. മാങ്ങകളുടെയും മനുഷ്യരുടെയും ജീവിതങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നാണ് മാംഗോ ഫിലോസഫര്‍ എന്നുകൂടി വിളിപ്പേരുള്ള കലീമുള്ളയുടെ അഭിപ്രായം.

മാമ്പഴ കൃഷിക്ക് പേര് കേട്ട സ്ഥലമാണ് ലക്‌നൗവിനടുത്തുള്ള മലിഹാബാദ്. ഇവിടെ തന്റെ പരമ്പരാഗത കൃഷിയിടത്തിലാണ് കേവലം ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കലീമുള്ള മാമ്പഴ കൃഷിയില്‍ വിജയ ഗാഥ രചിച്ചിരിക്കുന്നത്. ഛൗസ, ലംഗ്ഡ, സഫേദ, ദസ്സേരി മുതലായ ഇന്ത്യന്‍ ഇനങ്ങളടക്കം നൂറില്‍ പരം വ്യത്യസ്ത മാമ്പഴ ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്ത് വരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ 2008ല്‍ പദ്മ ശ്രീ നല്‍കി ആദരിക്കുകയുണ്ടായി.

ഗ്രാഫ്റ്റിങ് മുഖേനയാണ് കലീമുള്ള തന്റെ തോട്ടത്തില്‍ പുതിയ ഇനം മാമ്പഴ ഇനങ്ങള്‍ വിളയിപ്പിച്ചെടുത്തിട്ടുള്ളത്. ഇവയില്‍ പലതിനും പ്രമുഖ വ്യക്തികളുടെ പേരുകളും നല്‍കിയിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും യു.പിയിലെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും പേരിലുള്ള മാമ്പഴങ്ങള്‍ കലീമിന്റെ തോട്ടത്തിലുണ്ട്. ഇവയില്‍ ഒരേ മരത്തില്‍ തന്നെ വ്യത്യസ്ത ഇനങ്ങള്‍ വിളയിപ്പിച്ചെടുത്തിട്ടുണ്ട്. മനുഷ്യന്റെ കൈവിരലുകള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെയാണ് നിറത്തിലും രൂപത്തിലും രുചിയിലും വ്യത്യാസമുള്ള 300 പരം മാമ്പഴ ഇനങ്ങള്‍ കലീം തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. കലീമുള്ളയുടെ തോട്ടം കാണാനും മാങ്ങകള്‍ വാങ്ങാനുമായി കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും ഇവിടെയെത്തുന്നത്.

നവാബ് തുടങ്ങിയ മാമ്പഴത്തോട്ടം
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔദിലെ നവാബിന്റെ സൈനിക മേധാവിയായിരുന്ന ഫാഖിര്‍ മുഹമ്മദ് ഖാന്‍ ഖോയയാണ് മലിഹാബാദിന്റെ മണ്ണില്‍ മാമ്പഴ കൃഷിക്ക് വിത്ത് പാകിയതെന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ മണ്ണ് മാമ്പഴ കൃഷിക്ക് അനുയോജ്യമാണെന്ന് മനസിലാക്കിയ ഇദ്ദേഹം നവാബിന്റെ അനുമതിയോടെ മലിഹാബാദില്‍ ആദ്യത്തെ തോട്ടം നിര്‍മിച്ചെന്നാണ് ചരിത്രം. കലീമുള്ള അടക്കമുള്ള കൃഷിക്കാരുടെ നിശ്ചയ ദാര്‍ഢ്യത്തിലൂടെ ആ പ്രൗഡി ഇന്നും നില നിര്‍ത്തുകയാണ് പ്രദേശ വാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago