അദേഹം ഉത്തരവാദിത്വമുളള മനുഷ്യന്‍,ഞാനുമായി നല്ല ബന്ധം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങാന്‍ ശ്രമിക്കുന്ന ഷെയ്ഖ് ജാസിമിനെക്കുറിച്ച് സാവി
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് ഖത്തറിലെ രാജകുടുംബാംഗമായ ഷെയ്ഖ് ജാസിം അല്‍ത്താനി. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറ് ബില്യണ്‍ യു.എസ് ഡോളറിന്റെ ബിഡ്ഡുമായി യുണൈറ്റഡിനെ വാങ്ങുന്നതില്‍ ഏറെ മുന്നിലാണ് ഖത്തര്‍ ഷെയ്ഖ്. ബ്രിട്ടീഷ് ശതകോടീശ്വരനായ റാഡ്ക്ലിഫാണ് യുണൈറ്റഡിനെ സ്വന്തമാക്കുന്നതില്‍ ഷെയ്ഖ് ജാസിം അല്‍ത്താനിക്ക് എതിരാളിയായിട്ടുളളത്.
എന്നാലിപ്പോള്‍ അല്‍ത്താനിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ മുന്‍ താരവും നിലവിലെ മാനേജരുമായ സാവി. ഖത്തറില്‍ നാല് വര്‍ഷം കളിക്കുകയും രണ്ട് വര്‍ഷം പരിശീലകനായി തുടരുകയും ചെയ്തതിലൂടെ ഉടലെടുത്ത് പരിചയത്തിന് പുറത്താണ് അല്‍ത്താനിയെക്കുറിച്ചുളള തന്റെ അഭിപ്രായം സാവി തുറന്ന് പറഞ്ഞത്.'മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ താത്പര്യമുളള ആ വ്യക്തിയുമായി(ഷെയ്ഖ് ജാസിം) എനിക്ക് നല്ല ബന്ധമാണുളളത്. അദേഹം വളരെ കാര്യഗൗരവമുളള ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം അദേഹം വ്യത്തിയായി തന്നെ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.
വളരെ ഉത്തരവാദിത്വമുളള മനുഷ്യനാണ് അദേഹം.യുണൈറ്റഡിന് തീര്‍ച്ചയായും നല്ലൊരു ഓപ്ഷന്‍ തന്നെയാണ് അദേഹം,' സാവി പറഞ്ഞു.
2015 മുതല്‍ 2019 വരെ ഖത്തറില്‍ അല്‍സാദിനായി സാവി കളിച്ചിരുന്നു. കൂടാതെ അദേഹം രണ്ട് വര്‍ഷം ക്ലബ്ബിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്താണ് സാവി ഷെയ്ഖ് ജാസിമുമായി പരിചയത്തിലാവുന്നത്.
Content Highlights:-i know him well xavi said about sheikh jassim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."