HOME
DETAILS
MAL
ബെംഗളൂരുവിലെ മൂന്ന് ഡാന്‍സ് ബാറുകളില്‍ റെയ്ഡ്; 87സ്ത്രീകളെ രക്ഷപ്പെടുത്തി, ഒമ്പത് പേര്‍ അറസ്റ്റില്‍, 210 ഇടപാടുകാര്‍ക്കെതിരെ കേസ്
backup
June 19 2023 | 16:06 PM
ബെംഗളൂരുവിലെ മൂന്ന് ഡാന്‍സ് ബാറുകളില്‍ റെയ്ഡ്; 87സ്ത്രീകളെ രക്ഷപ്പെടുത്തി, ഒമ്പത് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ഡാന്‍സ് ബാറുകള്‍ റെയ്ഡ് ചെയ്ത് പൊലിസ്. അനാശാസ്യത്തിനായി കൊണ്ടുവന്ന് തടവിലാക്കിയ 87 സ്ത്രീകളെ രക്ഷപ്പെടുത്തിയതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും പോലിസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. 210 ഇടപാടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ ബാറുകളില്‍ അനധികൃതമായി സ്ത്രീകളെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും, ലൈവ് ബാന്‍ഡ് നടക്കുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് പോലിസ് പറഞ്ഞു.
അറസ്റ്റിലായ ഒമ്പത് പേരും ഈ ബാറുകളുടെ ഉടമകളും മാനേജര്‍മാരുമാണ്. ഈ ബാറുകളിലെ സ്ത്രീകളില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണെന്ന് പോലിസ് പറഞ്ഞു. മറ്റ് ചിലര്‍ വിദേശത്തു നിന്നുള്ളവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."