പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം;ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം;ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി
തിരുവനന്തപുരം: കെ.പിസിസി പ്രസിഡന്റ് കെ. സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ചോദ്യം ചെയ്യലിനായി 23ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന് നിര്‍ദ്ദേശിച്ചു.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അമ്പതിനായിരം രൂപ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെ സുധാകരന് വാദിച്ചു. മോണ്സന് മാവുങ്കലാണ് ഒന്നാംപ്രതി. കെ.സുധാകരന് രണ്ടാം പ്രതിയും. കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാല്‍, അന്വേഷണത്തിന്റെ ഇടയില്‍ അറസ്റ്റ് ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥന് പറയട്ടെ എന്ന് ഡി.ജി.പി കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് അറസ്റ്റ് ചെയ്യുകയാണെല്‍ അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."