കൈനിറയെ സമ്മാനങ്ങളും ഓഫറുകളും വിനോദവും; ദുബായ് സമ്മർ സർപ്രൈസസിന് ഉടൻ തുടക്കമാകും, ഫെസ്റ്റിവൽ ഓഫറുകൾ അറിയാം
കൈനിറയെ സമ്മാനങ്ങളും ഓഫറുകളും വിനോദവും; ദുബായ് സമ്മർ സർപ്രൈസസിന് ഉടൻ തുടക്കമാകും, ഫെസ്റ്റിവൽ ഓഫറുകൾ അറിയാം
ദുബായ്: യുഎഇയിൽ വേനൽക്കാലം ആരംഭിച്ചെങ്കിലും ദുബായിലെ വേനൽക്കാലം ആഘോഷകരമായി ആരംഭിക്കാൻ ഒരു കാര്യം കൂടി എത്താനുണ്ട്. മറ്റൊന്നുമല്ല, ദുബായ് സമ്മർ സർപ്രൈസസ് (Dubai Summer Surprises - DSS). ദുബൈക്കാരുടെ യഥാർത്ഥ വേനൽക്കാല ആഘോഷം ദുബായ് സമ്മർ സർപ്രൈസസ് ഓപ്പൺ ആകുന്നതോടെയാണ് ആരംഭിക്കുക. ഇത്തവണ ഇത് ജൂൺ 29 മുതൽ ആരംഭിക്കും. സെപ്റ്റംബർ 3 വരെയാകും ഈ ഷോപ്പിംഗ് ഉത്സവം.
ഒഴിവാക്കാനാകാത്ത വിലപേശലുകൾ മുതൽ ആവേശകരമായ ഷോപ്പിംഗ് ഡീലുകൾ, ഉദാരമായ റാഫിൾ നറുക്കെടുപ്പുകൾ, ഗാസ്ട്രോണമിക് ഓഫറുകൾ, ആകർഷകമായ വിനോദം, കുടുംബ സംഗമം, ഭക്ഷണം തുടങ്ങി ആഘോഷത്തിനായി കാത്തിരിക്കുകയാണ് ദുബായ്.
ഡിഎസ്‌എസിന്റെ ലോഞ്ച് വരെ വേനൽക്കാലം ആരംഭിക്കുന്നില്ലെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽ ഖാജ ഡിഎസ്‌എസിന്റെ ഔദ്യോഗിക പ്രഖ്യാപന വേളയിൽ പറഞ്ഞു. ഡിഎസ്‌എസിന്റെ 26-ാം പതിപ്പാണ് ഈ വർഷം നടക്കുക.
“ഈ വർഷം, താമസക്കാരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വേനൽക്കാലത്ത് മുഴുവൻ വിനോദം ആസ്വദിക്കാൻ കുടുംബങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ ഉറപ്പാക്കും. കൂടാതെ സന്ദർശകർക്ക് എപ്പോഴും ഇവിടെ പുതിയത് എന്തെങ്കിലും അനുഭവിക്കാൻ കഴിയുമെന്നും ഞങ്ങൾ ഉറപ്പ് വരുത്തും" - അൽ ഖാജ കൂട്ടിച്ചേർത്തു
ഈ വേനൽക്കാലത്ത് ദുബായിൽ ഡിഎസ്എസിനൊപ്പം എല്ലാവർക്കും പ്രതീക്ഷിക്കാൻ ചിലതുണ്ട്.
പെരുന്നാൾ രാവ്
ദുബായിൽ ഈദ് അൽ അദ്ഹ ആഘോഷിക്കുന്ന ആഴ്ചയിൽ സംഗീത സാന്ദ്രമാക്കാനാണ് ഡിഎസ്‌എസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇതിഹാസ കലാകാരന്മാരായ ഹുസൈൻ അൽ ജാസ്മിയും കാദിം അൽ സാഹിറും ജൂലൈ ഒന്നിന് കൊക്കകോള അരീനയിൽ തത്സമയ കച്ചേരി അവതരിപ്പിക്കും. പ്രിയ കലാകാരൻ മുഹമ്മദ് അബ്ദോ തന്റെ ഏറ്റവും മികച്ച ചില ട്രാക്കുകൾ ജൂലൈ രണ്ടിന് അവതരിപ്പിക്കും.
ജൂൺ 29 മുതൽ 30 വരെ ഇബ്‌ൻ ബത്തൂത്ത മാളിലും സിറ്റി സെന്റർ മിർദിഫിലും ത്രസിപ്പിക്കുന്ന നൃത്ത പ്രകടനങ്ങളും പ്രഗത്ഭരായ സംഗീത കലാകാരന്മാരും ഓരോ ദിവസങ്ങളിലുമായി അണിനിരക്കും.
ഷോപ്പ് ചെയ്യൂ… വിജയിക്കൂ…
നഗരത്തിലെ 3,500 ഔട്ട്‌ലെറ്റുകളിലായി 800-ലധികം ബ്രാൻഡുകളിൽ നിന്ന് 75 ശതമാനം വരെ കിഴിവോടെ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. സ്‌കൈവാർഡ്‌സ് എവരിഡേ ആപ്പുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വിസ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സ്‌കൈവാർഡ് മൈലിന്റെ 5 മടങ്ങ് ലഭിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് 1 ദശലക്ഷം ദിർഹം സമ്മാനം നേടാവുന്ന നറുക്കെടിപ്പിന്റെ ഭാഗമാകാം.
മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റർ എന്നിവയുടെ മാൽക്കേഷൻ ഷെയർ സമ്മർ റിവാർഡ് പ്രോഗ്രാം തിരഞ്ഞെടുത്ത ഷോപ്പിംഗ് വിഭാഗങ്ങളിൽ പോയിന്റുകളുടെ രണ്ട് മടങ്ങ് മുതൽ 40 മടങ്ങ് വരെ ക്യാഷ്ബാക്ക് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
ഡിഎസ്എസ് റാഫിൾ കാമ്പെയ്ൻ 2023 പങ്കെടുക്കുന്ന ഏതെങ്കിലും മാളുകളിൽ 200 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഷോപ്പർമാർക്ക് നിസാൻ X-Trail 2023 വീട്ടിലെത്തിക്കാനുള്ള ഡിജിറ്റൽ കൂപ്പൺ ലഭിക്കും.
ഓഗസ്റ്റ് 7 മുതൽ സെപ്തംബർ 3 വരെ, 200 ദിർഹം ചെലവഴിക്കൂ, ബാക്ക് ടു സ്കൂൾ റാഫിൾ കാമ്പെയ്‌ൻ 2023-ന്റെ ഭാഗമായി മൊത്തം 100,000 ദിർഹം സമ്മാനങ്ങൾ നേടാനുള്ള അവസരം നേടാം. സെപ്തംബർ 3-ന് നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ ഇരുപത് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും, ഓരോരുത്തർക്കും 5,000 ദിർഹം വീതം സമ്മാനം നേടാം.
സെപ്തംബർ 30 വരെ, Idealz മൊബൈൽ ആപ്പിലോ www.idealz.com-ലോ 40 ദിർഹം ചെലവഴിക്കുന്നവർക്ക് ഒരു മില്യൺ ദിർഹം പണമായി നേടാനുള്ള അവസരം നേടാം.
ഡിഎസ്എസ് ഗ്രാൻഡ് പ്രൈസ് 2.5 മില്യൺ ദിർഹം പണമായി നേടുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ 60 ദിർഹം ചെലവഴിച്ചാൽ മാത്രം മതി. ജൂൺ 26 മുതൽ ഒക്ടോബർ 15 വരെ, ഈ വേനൽക്കാലത്ത് ദുബായിൽ വെറും 25 ദിർഹത്തിന് ഒരു സ്വപ്ന അപ്പാർട്ട്മെന്റ് സ്വന്തമാക്കാനുള്ള അവസരവും ഷോപ്പർമാർക്കുണ്ട്.
എന്തിനധികം, Idealz വഴി 50 ദിർഹം ചെലവഴിച്ചോ ഇനോക്, EPPCO പെട്രോൾ സ്റ്റേഷനുകൾ, സൂം ഔട്ട്‌ലെറ്റുകൾ, ഓട്ടോപ്രോ സർവീസ് സെന്ററുകൾ, ഇനോക് ലിങ്ക് ടെർമിനലുകൾ, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ വരെ ടിക്കറ്റ് വാങ്ങിയോ പങ്കെടുക്കാവുന്ന മത്സരത്തിലെ സമ്മാനം എന്താണെന്ന് അറിയാമോ - Mercedes-Benz A 200
സ്വർണം വാങ്ങാം
സ്വർണ്ണാഭരണങ്ങൾക്ക് 50 ശതമാനം വരെ കിഴിവ്, ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 75 ശതമാനം വരെ കിഴിവ്, 2,500 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ്ണ നാണയങ്ങൾ എന്നിങ്ങനെയുള്ള അത്ഭുതകരമായ ഓഫറുകൾ ലഭിക്കുന്നതിന് ദുബായിലെ 150 ജ്വല്ലറി ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പു ചെയ്യാൻ ഇതാണ് മികച്ച അവസരം. 1,000 ദിർഹത്തിന്റെ ഓരോ പർച്ചേസിനും എക്സ്ക്ലൂസീവ് സമ്മാനങ്ങൾ നേടാം. റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള കൂപ്പണിനൊപ്പം, 20 ഭാഗ്യശാലികൾക്ക് 5,000 ദിർഹം വൗച്ചർ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസരം നൽകുന്നു.
റോമിംഗ് വിനോദം
ദുബായ് മീഡിയ സിറ്റിയിൽ ദുബായ് നഗരത്തിലെ അതുല്യരായ കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും വൈവിധ്യമാർന്ന മിക്‌സുമായി ഈ ഡിഎസ്‌എസിന് വേദിയൊരുക്കാൻ അൻഘാമിയിൽ വീണ്ടും എത്തിയിരിക്കുന്നു. വെഗസ്, കെയ്‌റോക്കി, ബാൾട്ടി, ഓട്ടോസ്‌ട്രാഡ്, സ്‌കിന്നി, എൽ ഫാർ3ഐ, മോദി അൽ ഷംരാനി, ഡിജെ അസീൽ, ഷർമൂഫേഴ്‌സ് എന്നിവരുടെ ആവേശകരമായ പ്രകടനങ്ങൾക്ക് ഇവിടം വേദിയാകും.
എല്ലാ പ്രായത്തിലുമുള്ള സിനിമാപ്രേമികളെ ആനന്ദിപ്പിക്കുന്ന പ്രകടനങ്ങൾ, ചടുലമായ മത്സരങ്ങൾ, രസകരമായ എഫ്&ബി എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന മൂവി മാജിക് ഈ ഡിഎസ്എസും നൽകും.
ഇബ്‌ൻ ബത്തൂത്ത മാൾ, ഡ്രാഗൺ മാർട്ട്, നഖീൽ മാൾ, സിറ്റി വാക്ക്, ബ്ലൂവാട്ടേഴ്‌സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, സിറ്റി സെന്റർ ദെയ്‌റ, ദി ഔട്ട്‌ലെറ്റ് വില്ലേജ്, ദുബായ് ഫെസ്റ്റിവൽ പ്ലാസ, സിറ്റി സെന്റർ മിർദിഫ്,എം മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങൾ എല്ലാം ഈ വേനൽക്കാലത്ത് റോമിംഗ് വിനോദത്തിനായി അണിഞ്ഞൊരുങ്ങും.
ഇതൊന്നും മതിയാവാത്തവർ, അൽ ഖവാനീജ് വാക്കിലേക്കും ലാസ്റ്റ് എക്‌സിറ്റ് അൽ ഖവാനീജിലേക്കും പോകുക. അവിടെ എല്ലാ വാരാന്ത്യങ്ങളിലും വയലിൻ, സാക്‌സോഫോൺ എന്നിവയിൽ തത്സമയ പ്രകടനങ്ങൾ നടത്തുന്ന റോമിംഗ് സംഗീതജ്ഞർക്കൊപ്പം സജീവമായ സംഗീത അന്തരീക്ഷം ആസ്വദിച്ച് ശാന്തമായി ഇരിക്കാം.
സ്റ്റേക്കേഷൻ ഓഫറുകൾ
കുട്ടികളുള്ള കുടുംബങ്ങൾക്ക് Motiongate™ Dubai, LEGOLAND® Dubai, LEGOLAND® വാട്ടർ പാർക്ക് എന്നിവിടങ്ങളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം പോലെ, നഗരത്തിലെ നിരവധി ഹോട്ടലുകളിലും ആകർഷണങ്ങളിലും ഉടനീളം Kids Go സൗജന്യ ഓഫറുകൾ പ്രയോജനപ്പെടുത്താം. AYA Universe, Xstrike, Woo-Hoo UAE, Expo City Dubai, Madame Tussauds Museum, Reel Cinemas, Sky Views Observatory, At the Top, The View At The Palm, ജുമൈറ ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ അത്ഭുതകരമായ ഓഫറുകൾ നേടാനും അവസരം ഒരുക്കിയിട്ടുണ്ട്.
സ്വാദിഷ്ടമായ വിഭവങ്ങൾ
നഗരത്തിലുടനീളമുള്ള പ്രശസ്‌തരും കഴിവുറ്റവരുമായ ഷെഫുകൾ തയ്യാറാക്കിയ വൈവിധ്യമാർന്ന പാചകരീതികളിലുടനീളം രുചികരമായ വിഭവങ്ങൾ സാമ്പിൾ ചെയ്യാനും ഈ സമ്മർ റെസ്റ്റോറന്റ് വീക്ക് ഉപയോഗപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."