ഇനി ഏത് കാലാവസ്ഥയിലും ആപ്പിള്‍ സുഖമായി വളരും.. ഈ ഒരിനം തൈ മതി
ഇനി ഏത് കാലാവസ്ഥയിലും ആപ്പിള്‍ സുഖമായി വളരും
നല്ല തണുത്ത കാലാവസ്ഥയില്‍ മാത്രമാണ് ആപ്പിള്‍ വളരുന്നതെന്ന തെറ്റിധാരണ മലയാളികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇനി കഥ അങ്ങനെയല്ല. കൊടും ചൂടിലും ആപ്പിള്‍ നന്നായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകന്‍. ജാഥ് താലൂക്കിലെ അന്തരാള്‍ ഗ്രാമത്തിലെ കാകാസാഹെബ് സാവന്ത് ആപ്പിള്‍ കൃഷിയില്‍ വിജയഗാഥ തീര്‍ത്തയാളാണ്. പഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകളുടെ നിരയില്‍ അഭിമാനത്തോടെ നില്‍ക്കുന്ന അദ്ദേഹം പറയുന്നു ഏത് മണ്ണിലും ആപ്പിള്‍ കൃഷി ചെയ്യാമെന്ന്.'പഴകൃഷിയിലെ മികവിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്നതും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ ഉദ്യാന്‍ പണ്ഡിറ്റ് അവാര്‍ഡും സാവന്ത് നേടിയിട്ടുണ്ട്.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജാത്ത് താലൂക്കിലാണ് അദ്ദേഹത്തിന്റെ കൃഷിയിടം. കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന പ്രദേശം. വര്‍ഷത്തില്‍ ശരാശരിയില്‍ താഴെമാത്രം മഴ ലഭിക്കുന്നിടം. എന്നിട്ടും സാവന്ത് ആപ്പിള്‍ കൃഷിയില്‍ വിജയം നെയ്‌തെങ്കില്‍ പിന്നെന്തുകൊണ്ട് നമ്മള്‍ക്ക് ആയിക്കൂട?..
2020 ന്റെ തുടക്കത്തിലാണ് സാവന്ത് HRMN99 ആപ്പിളിന്റെ 150 തൈകള്‍ വാങ്ങിയത്. ഒരേക്കറില്‍ നട്ട 150 എണ്ണത്തില്‍ 125 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഓരോ ചെടിയിലും 30 മുതല്‍ 40 വരെ ആപ്പിളുകള്‍ ഉണ്ട്, പഴത്തിന് 100 മുതല്‍ 200 ഗ്രാം വരെ തൂക്കമുണ്ട്.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ ഹരിമാന്‍ ശര്‍മ്മ വികസിപ്പിച്ചെടുത്ത എല്ലാ ഭൂപ്രദേശത്തിലും വളരുന്ന HRMN99 എന്ന ഇനം ആപ്പിള്‍ തൈകളാണ് സാവന്ത് വാങ്ങിയത്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ തരത്തിലാണ് ശര്‍മ്മ എന്ന ആപ്പിള്‍ തൈ വികസിപ്പിച്ചെടുത്തത്.
ഇതുവരെ 9 ലക്ഷം തൈകള്‍ വിറ്റഴിച്ചതോടെ, HRMN99 ആപ്പിള്‍ നിലവില്‍ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ വളരുന്നു, ബംഗ്ലാദേശ്, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, സാംബിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ട്. ഈ ഇനം 40-45 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശങ്ങളില്‍ പോലും വളര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."