HOME
DETAILS
MAL
സഊദിയിൽ ഭരണതലത്തിൽ മാറ്റങ്ങൾ; അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രി ഉപ പ്രതിരോധമന്ത്രി
backup
June 26 2023 | 05:06 AM
സഊദിയിൽ ഭരണതലത്തിൽ മാറ്റങ്ങൾ; അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രി ഉപ പ്രതിരോധമന്ത്രി
റിയാദ്: സഊദിയിൽ ഭരണതലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ്. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രിനെ പുതിയ ഉപ പ്രതിരോധമന്ത്രിയായി നിയമിച്ചതാണ് പ്രഖ്യാപിച്ച മാറ്റങ്ങളിൽ ഏറ്റവും വലുത്. ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ അൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയും സൽമാൻ രാജാവ് ഉത്തരവിറക്കി.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ ആലു ഷെയ്ഖിനെ നിയമിച്ചു. ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമാണ് പുതിയ റോയൽ കോർട്ട് ഉപദേഷടാവ്. കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായി നിസാർ ബിൻ സുലൈമാൻ അൽ അലൂലായെയും നിയമിച്ചു.
നിക്ഷേപ സഹമന്ത്രിയായി ഇബ്രാഹീം ബിൻ യൂസുഫ് അൽമുബാറക് നിയമിതനായി. ആലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയാണ് വ്യാവസായിക സുരക്ഷ സമിതി ഗവർണർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."