ധാര്‍മികബോധമാണ് സമസ്ത പകര്‍ന്ന കരുത്ത്: സയ്യിദ് അബ്ബാസലി തങ്ങള്‍
മൊറയൂര്‍: ധാര്‍മികബോധത്തിലൂടെ സമുദായത്തിനു വഴികാട്ടിയാവുകയാണ് സമസ്ത വഹിക്കുന്ന ദൗത്യമെന്നും വിശ്വാസാദര്‍ശങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നതാണ് പ്രസ്ഥാനത്തിന്റെ ദൗത്യമേഖലയെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മൊറയൂര്‍ പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണവും പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ എന്നിവരെ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഇ.പി അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എസ്.വൈ.എസ് പ്രസിഡന്റ് എ. പോക്കരുട്ടി മൗലവി എന്നിവര്‍ ഷാളണിയിച്ചു സ്വീകരിച്ചു. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍ അധ്യക്ഷനായി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും സത്താര്‍ പന്തലൂര്‍ 'ഐഎസ്, സലഫിസം, ഫാസിസം' പ്രമേയ പ്രഭാഷണവും നടത്തി.
മുസ്തഖീം സമ്മേളന പതിപ്പ് പി. ഉബൈദുല്ല എം.എല്‍.എ എം.സി ഷാഹു ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. സി.ടി സൈതലവി മുസ്‌ലിയാര്‍, ടി. മൂസ ഹാജി, നിസാബുദ്ദീന്‍ ഫൈസി, അബ്ദുസലാം ദാരിമി കരുവാരക്കുണ്ട്, സാലിം ഫൈസി, ടി.എന്‍ അന്‍വര്‍ ബാഖവി, അലി ഫൈസി എടക്കര, ഫഖ്‌റുദ്ദീന്‍ അന്‍വരി, പി. വീരാന്‍കുട്ടി ഹാജി, വി.പി അബൂബക്കര്‍, അബ്ദുല്ല മുസ്‌ലിയാര്‍ മാളിയേക്കല്‍, സി.ടി മുഹമ്മദ് ചോലമുക്ക്, സി.കെ മുഹമ്മദ് മോങ്ങം, പി. സുലൈമാന്‍, അബ്ദുല്‍ ഗഫൂര്‍ ബിച്ചി, സി.ടി ഹംസ ഒഴുകൂര്‍, സ്വാദിഖ് ഫൈസി അരിമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."