ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിച്ചു; വൈറല്‍ ചലഞ്ച് ഏറ്റെടുത്ത ടിക് ടോക് താരം ആശുപത്രിയില്‍
ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിച്ചു; വൈറല്‍ ചലഞ്ച് ഏറ്റെടുത്ത ടിക് ടോക് താരം ആശുപത്രിയില്‍
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ടിക് ടോക് താരം ആശുപത്രിയില്‍. ചലഞ്ചിന്റെ ഭാഗമായി ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിച്ച കനേഡിയന്‍ ടിക് ടോക്കറായ മിഷേല്‍ ഫെയര്‍ ബേണാണ് ചികിത്സയിലായത്. '75 ഹാര്ഡെന്ന' ചലഞ്ചിന്റെ ഭാഗമായിരുന്നു മിഷേലിന്റെ സാഹസം. അമിതമായ അളവില്‍ വെള്ളം ശരീരത്തിലെത്തിയതോടെ സോഡിയത്തിന്റെ അളവ് കുറയുകയും ഛര്‍ദ്ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ചികിത്സ തേടിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫിറ്റ്നസ് ചലഞ്ചാണ് 75 ഹാര്‍ഡ്. 75 ദിവസം തുടര്‍ച്ചയായി നാല് ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണമെന്നാണ് നിയമം. എന്നും 45 മിനുട്ട് വര്‍ക്ക് ഔട്ടും ചെയ്യണം. മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കുകയും ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്ത് പേജുകള്‍ വായിക്കുകയും വേണം.
ഡയറ്റ് തുടങ്ങി 12 ദിവസം കഴിഞ്ഞപ്പോഴാണ് മിഷേലിന്റെ ആരോഗ്യസ്ഥിതി മോശമായത്. രോഗം മൂര്‍ച്ഛിച്ചതോടെ ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത നിലയിലായിരുന്നു താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."