തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചാരണമാരംഭിച്ച് ചാണ്ടി ഉമ്മൻ, എൽ.ഡി.എഫ് സ്ഥാനാർഥിയെ 11 ന് അറിയാം, ബി.ജെ.പിയിൽ മൂന്ന് പേർ പരിഗണനയിൽ
തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചാരണമാരംഭിച്ച് ചാണ്ടി ഉമ്മൻ, എൽ.ഡി.എഫ് സ്ഥാനാർഥിയെ 11 ന് അറിയാം
കോട്ടയം: വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി കേരളം. പുതുപ്പളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെത്തുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിയെ 11 ന് പ്രഖ്യാപിക്കും. ഉമ്മൻചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെക്കാനാണ് സി.പി.എം തീരുമാനം. ബി.ജെ.പിയും വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമായിരിക്കും സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എൽ.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച് തോറ്റ ജെയ്ക്ക് സി. തോമസിനാണ് പ്രഥമ പരിഗണന. മുൻപ് പുതുപ്പള്ളിയിൽ മത്സരിച്ച റജി സഖറിയയുടെ പേരും പരിഗണനയിലുണ്ട്. പൊതുസമ്മതനായ ആളെയും പരിഗണിക്കുന്നുണ്ട്.
അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടികയില്‍ പരിഗണനയിലുള്ളത്. എൻ. ഹരി, ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയാണ് പരിഗണിക്കുന്നത്.
യു.ഡി.എഫും എൽ.ഡി.എഫും മണ്ഡലത്തിൽ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിച്ച് വരികയാണ് പാർട്ടികൾ. സംസ്ഥാന നേതാക്കളെ തന്നെ പ്രചാരണ ചുമതലകൾ ഏൽപിച്ചാണ് മുന്നണികൾ പ്രചാരണരംഗത്ത് സജീവമായിട്ടുള്ളത്. പൊതുപരിപാടികൾ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ദേശീയ നേതാക്കളുമെത്തും. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇരുമുന്നണിയും വ്യക്തമാക്കിയെങ്കിലും ഉമ്മൻ ചാണ്ടിയെന്ന വികാരം മണ്ഡലത്തിൽ ആഞ്ഞടിക്കാൻ തന്നെയാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."