പ്രവാസിവ്യവസായിയുടെ ഭാര്യയുമായി ബന്ധം, ക്വട്ടേഷന്‍; ആര്.ജെ രാജേഷ് വധക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍
പ്രവാസിവ്യവസായിയുടെ ഭാര്യയുമായി ബന്ധം, ക്വട്ടേഷന്‍; ആര്.ജെ രാജേഷ് വധക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം: ആര്.ജെ രാജേഷ് വധക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലു മുതല്‍ 12 വരെയുള്ള പ്രതികളെ വെറുതേവിട്ടു. ശിക്ഷ 16 ന് വിധിക്കും.
അതേസമയം, കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍സത്താറിനെ പിടികൂടാനായിട്ടില്ല.
2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി, മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനു ണ്ടായിരുന്ന സൗഹൃദം സത്താറിന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."