ഓട പണിയാന്‍ പണമില്ലാത്ത സര്‍ക്കാര്‍ വികസന ചര്‍ച്ചയ്ക്ക് വിളിക്കുന്നു: പരിഹസിച്ച് വി.ഡി സതീശന്‍
ഓട പണിയാന്‍ പണമില്ലാത്ത സര്‍ക്കാര്‍ വികസന ചര്‍ച്ചയ്ക്ക് വിളിക്കുന്നു: പരിഹസിച്ച് വി.ഡി സതീശന്‍
പുതുപ്പള്ളി: ഓട പണിയാന്‍ പോലും പണം കൊടുക്കാത്ത സര്‍ക്കാര്‍ പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്നത് വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാണം വിറ്റാല്‍ പോലും ഇത്തവണ ഓണം ഉണ്ണാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണുള്ളതെന്നും സതീശന്‍ പറഞ്ഞു.
ഖജനാവില്‍ പണമില്ല. ബജറ്റിന് പുറത്ത് സ്ഥാപനമുണ്ടാക്കി കടമെടുത്തു. ആ കടം ഒടുവില്‍ ബജറ്റിനകത്ത് വന്നിരിക്കുന്നു. നികുതിപിരിവ് കാര്യക്ഷമമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവികൊണ്ടില്ല. സ്വര്‍ണക്കടകളില്‍ നിന്നും ബാറുകളില്‍ നിന്നും നികുതി പിരിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ തോമസ് ഐസകാണ്. അതിന് യുഡിഎഫ് എംപിമാരെ കരുവാക്കേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഫോണ്‍ കമ്പനിക്ക് പലിശയില്ലാതെ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തത് സര്‍ക്കാരാണ്. ഇതു വഴി ഖജനാവിനുണ്ടായിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. പിന്നെങ്ങനെയാണ് ധന പ്രതിസസി ഉണ്ടാകാതിരിക്കുക. മാത്യു കുഴല്‍ നാടന്റെ വീട്ടില്‍ റെയ്ഡ് നടത്തിയവര്‍ ശാന്തന്‍ പാറയിലെ സി.പി.എം ഓഫീസ് ഇടിച്ച് നിരത്തുമോ? ഭൂപതിവ് ചട്ടം ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. മാത്രമല്ല റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയും ഇല്ല. അതുകൊണ്ട് സി.പി.എം ഓഫീസ് ഇടിച്ച് നിരത്തണം എന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനെ സമീപിക്കും വിഡി സതീശന്‍ പറഞ്ഞു.
''മാസപ്പടി വിവാദത്തിലെ പ്രധാനപ്പെട്ട വിഷയം എന്താണ്? അത് കള്ളപ്പണമാണ്. ഈ കള്ളപ്പണം വെളുപ്പിച്ചെടുക്കാനാണ് കമ്പനികള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അവിടെ ഏതു നിയമമാണ് ലംഘിച്ചിരിക്കുന്ന്? കള്ളപ്പണ നിരോധന നിയമമാണ്. ഇവിടെ കേസെടുക്കേണ്ടത് ഇഡിയാണ്. കെ.സുധാകരനെതിരെ ബിജെപിയും സിപിഎമ്മും കൂടി ഇഡിയെക്കൊണ്ട് കേസെടുപ്പിച്ചു. മാസപ്പടി വിവാദത്തില്‍ അതില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ കേസില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."