സിജി ജിദ്ദ ചാപ്റ്ററിന് പുതിയ നേതൃത്വം
ജിദ്ദ: സിജി ഇൻ്റർനാഷണൽ ജിദ്ദ ചാപ്റ്ററിൻ്റെ 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സീസൺസ് ഓഡിറ്റിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മുഹമ്മദ് കുഞ്ഞി (ചെയർമാൻ), റഷീദ് അമീർ, മുഹമ്മദലി ഓവിങ്ങൽ (വൈസ് ചെയർമാൻമാർ),മുഹമ്മദ് സമീർ (ചീഫ് കോർഡിനേറ്റർ), അഡ്വ. ഫിറോസ് മുഹമ്മദ് (ട്രഷറർ)
ഭാരവാഹികൾക്ക് പുറമെ വിവിധ ചുമതലകളുള്ള എക്സിക്യൂട്ടിവ് അംഗങ്ങളായി എം എം ഇർഷാദ്, അഷ്ഫാഖ് മേലേക്കണ്ടി (എച്ച്.ആർ), ഡോ. അബ്ദുല്ല സലാം, ഡോ. മുഹമ്മദ് ഫൈസൽ, അബ്ദുൽ ഹഖീം (കരിയർ ഗൈഡൻസ്), സലാം കാളികാവ്, കെ.എം ലത്തീഫ് (സേജ് ), താഹിർ ജാവേദ്, ഫവാസ് ഹമീദ്, ജാബിർ (കമ്യുണിറ്റി ലീഡർഷിപ്പ്), അനീസ ബൈജു, റൂബി സമീർ, റഫ്‌സീന അഷ്ഫാഖ് (വിമൻസ് കളക്ടീവ്), വേങ്ങര നാസർ (മീഡിയ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി എം. വി സലിം, എ.വി അഷ്‌റഫ്, അബ്ദുൽ അസീസ് തങ്കയത്തിൽ, അമീർ അലി, കെ.ടി അബൂബക്കർ, കെ. എം മുസ്തഫ എന്നിവരെയും തെരെഞ്ഞെടുത്തു. മുൻ ചെയർമാൻ അമീർ അലി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സിജിയുടെ വിവിധ ജി സി സി ചാപ്റ്ററുകൾക്കിടയിൽ മികച്ച പ്രവർത്തനമാണ് കഴിഞ്ഞ ടേമിൽ ജിദ്ദ ചാപ്റ്റർ കാഴ്ചവെച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്റർനാഷണൽ ചെയർമാൻ കെ.എം മുസ്തഫ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."