HOME
DETAILS

കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

  
backup
August 02 2022 | 03:08 AM

kerala-kannur-rock-burst-missing2-year-old-girls-body-found-2022

കണ്ണൂര്‍: കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാല്‍ സബ് സെന്റര്‍റിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകള്‍ നുമാ ദാസ്മിന്‍രെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

കുഞ്ഞിനെ പുറമെ മറ്റൊരാളെയും കണ്ണൂരില്‍ കാണാതായിട്ടുണ്ട്.വെള്ളറ എസ് ടി കോളനിയില്‍ താമസിക്കുന്നയാളെയാണ് കാണാതായത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞാണ് ഇയാളെ കാണാതായത്. മണ്ണ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുകയാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാദിറ താമസിക്കുന്ന ക്വാട്ടേഴ്‌സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തില്‍ ഒഴുകിപ്പോകുകയായിരുന്നു. പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.

കണ്ണൂരില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാലിടത്താണ് കഴിഞ്ഞ ദിവസം രാത്രി ജില്ലയില്‍ ഉരുള്‍പൊട്ടലും മഴവെള്ളപ്പാച്ചിലുമുണ്ടായത്. നെടുംപൊയില്‍, ചിക്കേരി കോളനി, നെടുംപുറം ചാല്‍ എന്നിവടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കാണിച്ചാറില്‍ മണ്ണിടിച്ചിലുണ്ടായി. തൊണ്ടിയില്‍, നെടും പൊയില്‍, കൊമ്മേരി ടൗണുകളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്ര്‍ സാധിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ അടച്ചൂറ്റി പാറയില്‍ കൃപ അഗതി മന്ദിരത്തില്‍ വെള്ളം കയറി. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുപത് വളര്‍ത്ത് മൃഗങ്ങള്‍ ഒലിച്ചു പോയി.നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. നെടും പൊയില്‍ മാനന്തവാടി റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago