മഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചു
തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണചടങ്ങ് മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്.
നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ഇക്കഴിഞ്ഞ മേയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോര്‍ജും മികച്ച നടന്‍മാരായും ഭൂതകാലത്തിലെ അഭിനയത്തിന് രേവതി മികച്ച നടിയുമായാണ് തെരഞ്ഞെടുത്തത്.
കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. മികച്ച സംവിധായകനായി ജോജി ഒരുക്കിയ ദിലീഷ് പോത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."