HOME
DETAILS
MAL
ഇടുക്കി ചെറുതോണി ഡാം തുറന്നു
backup
August 07 2022 | 04:08 AM
തൊടുപുഴ: ഇടുക്കി ചെറുതോണി ഡാം തുറന്നു. ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെയാണ് ഡാം തുറന്നത്. രാവിലെ പത്ത് മണിയോടെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. 50 ക്യുമെക്സ്(50,000 ലിറ്റര്‍) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
നിലവില്‍ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂള്‍ കര്‍വ്. ഡാമില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."