HOME
DETAILS
MAL
കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച്ച; വന്‍ കൃഷിനാശം
backup
August 07 2022 | 04:08 AM
ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച്ച. ചമ്പക്കുളത്ത് രണ്ട് പാടങ്ങളിലാണ് ഇന്ന് മട വീണത്. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് - കരികാച്ചാട് പാടശേഖരത്തും മട വീണു. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയില്‍ പാടത്തിന്റെ പുറം ബണ്ടില്‍ താമസിക്കുന്ന മുപ്പത്തഞ്ചില്‍ ചിറ ജയന്റെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവസം മടവീണ ചെമ്പടി- ചക്കങ്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണ് ഇത്.
അതേസമയം, കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനാല്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉയര്‍ന്ന ജലനിരപ്പ് തുടരുകയാണ്. താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."