HOME
DETAILS
MAL
സുവര്‍ണത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ അജന്ത- ശ്രീജ സഖ്യം ഒന്നാമത്
backup
August 08 2022 | 03:08 AM
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം. അചന്ത ശരത് കമാല്‍ ശ്രീജ അകുല സഖ്യമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ് ലിന് കൂട്ടുകെട്ടിനെ ആണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ 18ാം സ്വര്‍ണനേട്ടമാണിത്.
കരിയറില്‍ ഇതാദ്യമായാണ് ശരത് കമാല്‍ മിക്സഡ് ഡബിള്‍സില്‍ ഒരു സ്വര്‍ണ്ണ മെഡല്‍ നേടുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡല്‍ നേടിയത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആസ്ത്രേലിയന്‍ സഖ്യം വെന്റി ചാന്, സോമര്‍വില്‍ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."