ദുബൈ ജബല്‍ അലിയിലെ ക്ഷേത്രം ഒക്ടോബര്‍ അഞ്ചിന് തുറക്കും
ദുബൈ: ജബല്‍ അലിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ അഞ്ചിന് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. നാലിനായിരിക്കും ക്ഷേത്ര ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങില്‍ യു.എ.ഇ. സര്‍ക്കാര്‍ പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.രണ്ടുഘട്ടങ്ങളിലായാണ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുക. ആദ്യഘട്ടത്തില്‍ ആരാധനാലയം മാത്രമായിട്ടായിരിക്കും തുറന്നു കൊടുക്കുക. മകരസംക്രാന്തി ദിനമായ ജനുവരി 14ന് രണ്ടാംഘട്ടം തുറക്കും.
ഈ ഘട്ടത്തില്‍ വിവാഹം, പൂജ തുടങ്ങിയ ചടങ്ങുകള്‍ക്കും ക്ഷേത്രത്തില്‍ സൗകര്യമൊരുക്കും. ഒരേസമയം 1200 പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തില്‍ സൗകര്യമുണ്ട.് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.
ദീപാവലി, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളില്‍ ക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ശിവന്‍ ആയിരിക്കും പ്രധാന പ്രതിഷ്ഠ. ഗണപതി, കൃഷ്ണന്‍, മഹാലക്ഷ്മി, അയ്യപ്പന്‍ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ടാകും. 16 ദേവതകള്‍ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടും. കൂടാതെ സിഖുകാരുടെ വിശുദ്ധഗ്രന്ഥവും ക്ഷേത്രത്തില്‍ സൂക്ഷിക്കും. പൂജാദി കര്‍മങ്ങള്‍ക്കായി എട്ട് പൂജാരിമാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."