ട്രാക്കിൽ മലയാളിത്തിളക്കം
ട്രിപ്പിൾ ജംപിൽ ഒന്നും രണ്ടും സ്ഥാനം
മലയാളികൾക്ക്
എൽദോസ് പോളിന് സ്വർണം
അബ്ദുല്ല
അബൂബക്കറിന് വെള്ളി
ബർമിങ്ഹാം • കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടി ചരിത്രംകുറിച്ച് മലയാളി താരങ്ങൾ. എറണാകുളം കോതമംഗലം സ്വദേശി എൽദോസ് പോളിനാണ് സ്വർണം.
ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. 17.02 മീറ്റർ ചാടിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രവേൽ നാലാംസ്ഥാനത്ത് എത്തി. ബെർമുഡയുടെ പെരിഞ്ചീഫ് ജഹ്‌നായാക്കിനാണ് (16.92) വെങ്കലം. ആദ്യശ്രമത്തിൽ 16.92 മീറ്റർ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ. ആദ്യശ്രമത്തിൽ 14.62 മീറ്റർ മാത്രമാണ് എൽദോസിന് കണ്ടെത്താനായത്.
മൂന്നാംശ്രമത്തിലാണ് എൽദോസ് സുവർണദൂരമായ 17.03 മീറ്റർ കണ്ടെത്തിയത്. അബ്ദുല്ല അബൂബക്കറിന് തന്റെ അഞ്ചാംശ്രമത്തിലാണ് 17.02 മീറ്റർ കണ്ടെത്താനായത്. മത്സരത്തിൽ 17 മീറ്റർ മറികടക്കാനായത് ഇരുവർക്കും മാത്രമാണ്. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണ് എൽദോസ് കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."