HOME
DETAILS

ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്

  
backup
August 08 2022 | 07:08 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


സ്വന്തം ലേഖകൻ
തൊടുപുഴ • ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നു. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ജലമാണ് (100 ക്യുമെക്‌സ്) പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്.
ഇന്നലെ രാവിലെ 10ന് ജലനിരപ്പ് 2384.22 അടിയിലെത്തി നിൽക്കെയാണ് മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തിയത്. 10.30ന് ഇത് 40 ൽ നിന്ന് 75 സെന്റി മീറ്ററാക്കി കൂടുതൽ വെള്ളമൊഴുക്കി. എന്നാൽ ജലനിരപ്പ് അരയടിയോളം വീണ്ടും ഉയർന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ കാരണം മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടി. ഇതേത്തുടർന്ന് റൂൾകർവ് കമ്മിറ്റി യോഗം ചേർന്ന് വൈകിട്ടോടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്താൻ തീരുമാനിച്ചു. വൈകിട്ട് 4.45ന് രണ്ടാം നമ്പർ ഷട്ടറും അഞ്ചിന് നാലാം നമ്പർ ഷട്ടറും 40 സെന്റി മീറ്റർ വീതം ഉയർത്തി. ഇന്ന് രാവിലെ ജലനിരപ്പ് വിലയിരുത്തിയശേഷം കുറഞ്ഞില്ലെങ്കിൽ രണ്ട് ഷട്ടർ കൂടി ഉയർത്താനാണ് തീരുമാനം. അങ്ങനെ വന്നാൽ സെക്കന്റിൽ രണ്ട് ലക്ഷം ലിറ്റർ വരെ വെള്ളം പുറത്തേക്കൊഴുക്കും.
ഇന്നലെ വൈകിട്ട് ഏഴിന് 2384.72 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 78.93 ശതമാനമാണിത്. വെള്ളിയാഴ്ച രാത്രി 7ന് ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7 ന് റെഡ് അലർട്ടും അണക്കെട്ടിൽ പ്രഖ്യാപിച്ചിരുന്നു. തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് താരതമ്യേന കുറവായതിനാൽ ചെറുതോണി പുഴയിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ല. മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം ദിവസങ്ങളായി പരമാവധിയാണ്. ആറ് ദിവസത്തിനിടെ അണക്കെട്ടിൽ 11 ശതമാനം വെള്ളമാണ് കൂടിയത്. നിർമാണത്തിന് ശേഷം 11 ാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago