ദുബൈ മറീനയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍
ദുബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷം ആഘോഷങ്ങള്‍ക്കായി ദുബൈ മറീനയില്‍ ഒരുക്കങ്ങള്‍. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ മറീനയില്‍ 50 യാനങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും. ഇതിനുപുറമേ വനിതകള്‍ ചേര്‍ന്ന് ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയും തീര്‍ക്കും. തമിഴ്‌നാട്ടിലെ പ്രവാസി വനിതകളുടെ സംഘടനയായ വെയര്‍ ഇന്‍ തമിഴ്‌നാടിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.ആഗസ്റ്റ് 14നാണ് ദുബൈയില്‍ ഇരുചടങ്ങുകളും നടക്കുക.രാവിലെ ഏഴിനാണ് പരേഡ്. ലിംക ബുക്ക് ഓഫ് റെക്കോഡ് ലക്ഷ്യമിട്ട് 70ഓളം വനിതകള്‍ അണിനിരക്കുമെന്നും സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രതിനിധികള്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും പരേഡിന്റെ ഭാഗമാകാം. ദുബൈ മറീന ചുറ്റി രാവിലെ പത്തോടെ പരേഡ് സമാപിക്കും.യു.എ.ഇ രൂപീകരണത്തിന്റെ 50 വര്‍ഷം ആയതിനാലാണ് 50 യാനങ്ങള്‍ സഞ്ചരിക്കുന്നത്. റോയല്‍ സ്റ്റാര്‍ യോട്ട് കമ്പനിയുടെ പിന്തുണയോടെയാണ് പരേഡ്. ത്രിവര്‍ണപതാകകളാല്‍ അലങ്കരിച്ചായിരിക്കും യാനങ്ങള്‍ പരേഡിന്റെ ഭാഗമാകുക. ഡബ്‌ള്യു.ഐ.ടി സ്ഥാപകപ്രസിഡന്റ്‌മെര്‍ലിന്‍ ഗോപി, വൈസ് പ്രസിഡന്റ ്അഭിനയ ബാബു, റോയല്‍ സ്റ്റാര്‍ യോട്ട്‌സ് ചെയര്‍മാന്‍ അന്‍സാരി, ഡയറക്ടര്‍ മൊഈനുദ്ദീന്‍, യാസിര്‍ ഹമീദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."