HOME
DETAILS
MAL
ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ തകര്‍ന്നു; ആളില്ലാത്തതിനാല്‍ ആളപായമില്ല
backup
August 09 2022 | 05:08 AM
ഇടുക്കി: ഇടുക്കി വെള്ളത്തൂവല്‍ ശാലിയംപാറയില്‍ ഉരുള്‍പൊട്ടല്‍. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമില്ല. വള്ളിമുഠത്തില്‍ പങ്കജാക്ഷി ബോസിന്റെയും വല്ലനാട്ട് രവീന്ദ്രന്റെയും വീടുകള്‍ തകര്‍ന്നു. സംഭവസമയത്ത് വീടുകളില്‍ ഇല്ലായിരുന്നതിനാല്‍ ആളപായം ഒഴിവായി.
ഉരുള്‍പൊട്ടലില്‍ കല്ലാര്‍ക്കുട്ടി-വെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനരാംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."