HOME
DETAILS
MAL
തെലങ്കാന ബി.ജെ.പി നേതാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്
backup
August 09 2022 | 06:08 AM
ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി നേതാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ജ്ഞ്യാനേന്ദ്ര പ്രസാദിനെയാണ് മിയാപൂരിലുള്ള വസതിയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ തന്നെയായിരുന്നു ജ്ഞ്യാനേന്ദ്ര പ്രസാദ് എന്ന് പൊലിസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."