നിതീഷ് കുമാര്‍ എന്‍.ഡി.എ വിട്ടു; ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഇന്ന് നാല് മണിക്ക് ഗവര്‍ണറെ കണ്ടാണദ്ദേഹം രാജിക്കത്ത് കൈമാറിയത്. ബിഹാറില്‍ ബി.ജെ.പിയുമായുള്ള ദീര്‍ഘകാലബന്ധം അവസാനിപ്പിച്ചാണ് നിതീഷ് കുമാര്‍ രാജിവച്ചിരിക്കുന്നത്.
എന്‍.ഡി.എ വിട്ടാല്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും നിതീഷ് കുമാറിനെ പിന്തുണച്ചേക്കുമെന്നു വ്യക്തമാക്കിയിരുന്നു. വിശാല സഖ്യത്തിന്റെ പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷം മറികടക്കാനാകുമെന്നതിനാലാണ്
നിതീഷ് രാജിവെച്ചത്.
79 എം എല്‍ എമാര്‍ ഉള്ള ആര്‍ജെഡിയും 19 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നല്‍കി. ഇതോടെ ബി.ജെ.പിയെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും.
ജെ.ഡി.യു -ബി.ജെ.പി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങള്‍ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.
ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാര്‍ വൈകാതെ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നിതീഷ് കുമാര്‍ ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു)എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം വിളിച്ചിരുന്നു. അതിന് ശേഷമാണ് ഗവര്‍ണറെ കണ്ടത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നീതി ആയോഗിന്റെ യോഗത്തില്‍നിന്ന് നിതീഷ് വിട്ടുനിന്നിരുന്നു.
ജൂലൈ 17ന് ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വിരുന്നില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുമായി ജെ.ഡി.യു സഖ്യമുണ്ടാക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഴുവന്‍ പേരോടും പാറ്റ്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എംപിമാരും മറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ആര്‍.ജെഡി യോഗവും ഇന്ന് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."