പ്രിയങ്കക്ക് വീണ്ടും കൊവിഡ്
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ ഐസോലേഷനിലേക്ക് പോയതായി പ്രിയങ്ക തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.
'ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ ഐസോലേഷനില്‍ തുടരും' പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം ജൂണിലും പ്രിയങ്കക്ക് കൊവിഡ് ബാധിച്ചിരുന്നു. തനിക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മുന്‍കരുതലെടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ അല്‍വാറിലേക്കുള്ള യാത്ര റദ്ദാക്കി. നേരത്തെ ജൂണ്‍ ആദ്യവാരത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."