HOME
DETAILS
MAL
ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
backup
August 10 2022 | 06:08 AM
ദില്ലി: വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ അവതരിപ്പിക്കാതെയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. അടുത്തിടെ നിയമസഭ സമ്മേളനം ഉണ്ടായിരുന്നിട്ടും അന്ന് സഭയില്‍ അവതരിപ്പിക്കാതെ ഇത്തരത്തില്‍ വീണ്ടും അയക്കുമ്പോള്‍ അതിലെ അടിയന്തിര ആവശ്യങ്ങളെ പറ്റി വിശദമായി പഠിക്കേണ്ടതുണ്ട്.അതിനു ശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ കഴിയൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. നമ്മുടേത് ജനാധിപത്യ രാജ്യമായതിനാല്‍ വിമര്‍ശനങ്ങള്‍ ആര്‍ക്കും ഉന്നയിക്കാവുന്നതാണ്. താന്‍ ആരുടേയും ഉപദേശപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്.സ്വന്തം മനസാക്ഷിക്കനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."