സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
ന്യൂയോര്‍ക്ക്: നോവലിസ്റ്റ് സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ നിന്നും മാറ്റി. റുഷ്ദി ഡോക്ടര്‍മാരോട് സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്കിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് റുഷ്ദിയെ ഹാദി മാത്തര്‍ എന്ന യുവാവ് പല തവണ കുത്തിയത്. കരളിനെയും കയ്യിലെയും കണ്ണിലെയും ഞരമ്പുകളെയുമാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ പൊലിസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് കുറ്റം നിഷേധിച്ചെങ്കിലും ഹാദി മാതറിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമിയുടെ പശ്ചാത്തലത്തെ കുറിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാനെത്തിയ വേദിയില്‍ വച്ചാണ് സല്മാന് റുഷ്ദി ആക്രമിക്കപ്പെട്ടത്. ഹാദി മാതര്‍ ഇറാനിലെ ഒരു പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെത്തിയെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."